ADVERTISEMENT

മലപ്പുറം ∙ വർണത്തോരണങ്ങൾ കൊണ്ട് തണലൊരുക്കി നവാഗതരെ വരവേറ്റ് ജില്ലയിലെ ക്യാംപസുകൾ. നേരത്തെ ക്ലാസ് തുടങ്ങിയ മൂന്നാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് കോളജുകളിൽ ഇന്നലെ നവാഗതർക്ക് സ്വാഗതമൊരുക്കിയത്. വിവിധ വിദ്യാർഥി സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ കവാടത്തിലും വഴിയോരങ്ങളിലും പ്രത്യേക സ്വീകരണ പരിപാടികളൊരുക്കിയിരുന്നു.

കോവിഡ് ജാഗ്രതയ്ക്കു പുറമേ ക്യാംപസ് ലഹരി വിമുക്തമായി സൂക്ഷിക്കേണ്ടതിനെക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗത്തിലെ നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള ബോധവൽകരണമായിരുന്നു ആദ്യ ദിനത്തെ ക്ലാസ്. ഉച്ചയോടെ പിരിഞ്ഞു. ഇടവിട്ട ദിവസങ്ങളിലാണ് ഇനി ക്ലാസ്.

സ്കൂൾ തുറക്കൽ നടപടികളും തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ‘തല’യിൽ

തിരുവനന്തപുരം∙ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള നടപടികൾ പൂർത്തിയാക്കിയോ എന്ന റിപ്പോർട്ട് നൽകേണ്ടതും തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ചുമലിലായി.സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടു ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ പങ്കാളികളാകണമെന്നു തദ്ദേശമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com