ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ കോവിഡിനെ തുടർന്ന് 20 മാസമായി അടച്ച പാർക്ക് തുറന്നപ്പോൾ ആഹ്ലാദത്തോടെ വിദ്യാർഥികൾ. ഉദ്യോഗസ്ഥർക്കും ഇന്നലെ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും എത്തിയവർ വിരളം. എന്നാൽ, വിദ്യാർഥികൾ ഏറെ എത്തി. ആട്ടവും പാട്ടുമായി അവർ പാർക്കിലെ സായാഹ്നം ആവേശകരമാക്കി.നിത്യേന വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രവേശനത്തിന് അനുമതി.

പൊതുജനങ്ങൾക്ക് ശനി വൈകിട്ട് 4 മുതൽ 6 വരെയും ‍ഞായർ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയും പാർക്ക് സന്ദർശനത്തിന് അനുമതിയുണ്ട്. പൊതുജനങ്ങൾക്ക് എല്ലാ സായാഹ്നങ്ങളിലും പാർക്കിൽ പ്രവേശനാനുമതി നൽകിയുള്ള ആദ്യ ഉത്തരവ് പിന്നീട് അധികൃതർ പിൻവലിക്കുകയായിരുന്നു. സൗജന്യമാണ് പ്രവേശനം. പാർക്ക് കാവലിന് 2 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com