ADVERTISEMENT

എടപ്പാൾ ∙ ഭാര പരിശോധനയ്ക്കുശേഷം എത്രയും വേഗം മേൽപാലം ഗതാഗതത്തിന് തുറന്നു നൽകണമെന്ന ആവശ്യം ശക്തം. 15ന് ഭാര പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. മറ്റു ജോലികളും ഇതിനോടകം പൂർത്തിയാകും. ഈ സാഹചര്യത്തിൽ പാലം ഉദ്ഘാടനം ചെയ്ത് തുറക്കണമെന്നാണ് ആവശ്യം. ജനുവരി ആദ്യവാരം ഉദ്ഘാടനം നടത്തുമെന്നാണ് കെ.ടി.ജലീൽ എംഎൽഎ അറിയിച്ചിട്ടുള്ളത്. 

ജോലികൾ പൂർത്തിയാക്കിയശേഷവും അടച്ചിടുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ശുചിമുറി നിർമാണവും എയ്ഡ് പോസ്റ്റ് നിർമാണവും പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇത് ഉദ്ഘാടനത്തിന് തടസ്സമല്ലെന്ന വാദവും ഇവർ ഉന്നയിക്കുന്നു. ഉദ്ഘാടനത്തിനുമുൻപ് പാലത്തിലൂടെ വാഹനങ്ങൾ പോകുന്നത് തടയാൻ ചങ്ങലയിട്ട് പൂട്ടിയിരിക്കുകയാണ്. 

ടൗണിലും മറ്റു റോഡുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പാലം തുറന്ന ശേഷം സ്ഥാപിക്കാനുള്ള മുന്നറിയിപ്പ് ബോർഡുകളും തയാറായിട്ടുണ്ട്. ടൗണിൽ ഉൾപ്പെടെ പൂട്ടുകട്ട വിരിക്കുന്ന ജോലികളും പൂർത്തിയായി. സിഗ്നലുകളും പാലത്തിന് മുകളിലെ വഴിവിളക്കുകളും സ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com