ADVERTISEMENT

കൊണ്ടോട്ടി ∙ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് കണ്ടെത്താന്‍ മുതുവല്ലൂരിൽ കാളപൂട്ടു മത്സരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 50 ജോടി കാളകൾ പങ്കെടുത്ത മത്സരം കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. സാംസ്കാരിക സമ്മേളനം മുതുവല്ലൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ശിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. കാളപൂട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി.സക്കീർ ആധ്യക്ഷ്യം വഹിച്ചു.

എം.ഉമ്മർ, അസ്‍‌ലം ഷേർഖാന്‍, ഷിബു അക്കരപ്പറമ്പിൽ, സി.എ.മുഹമ്മദ്, കൊളക്കാടൻ നാസർ, വളപ്പൻ ബാവ എന്നിവർ പ്രസംഗിച്ചു.മത്സരത്തില്‍ ഒതുക്കുങ്ങൽ കുരുണിയൻ മോന്റെ കന്നുകൾ ഒന്നാമതെത്തി. കെ.വി.സക്കീർ അയിലക്കാട്, പി.പി.ജഹ്ഫർ കൊണ്ടോട്ടി‍, എം.സി.ഇക്കു പതിനാറുങ്ങൽ എന്നിവരുടെ കന്നുകൾ തൊട്ടുപിന്നിലെത്തി സമ്മാനങ്ങൾ നേടി.

പി.പി.ചെറിയുടെ കാളപൂട്ടുകണ്ടത്തിൽ നിസാർ കൊളക്കാടൻ ഫാൻസ് വാട്സാപ് കൂട്ടായ്മയാണു മത്സരങ്ങൾക്കു നേതൃത്വം നൽകിയത്. സൂര്യ ഗഫൂർ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ എന്നിവർ സമ്മാന വിതരണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com