ADVERTISEMENT

മലപ്പുറം ∙വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്കു വിടാനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 

വിഷയത്തിൽ യുഡിഎഫിന് ഒരു നിലപാടേയുള്ളൂ; മതവിശ്വാസവുമായി  ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർതന്നെ കൈകാര്യം ചെയ്യണമെന്നതാണ് ആ നിലപാട്. ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടപ്പോൾ അതു വ്യക്തമാക്കിയതാണ്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടതിനെതിരെ ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. \

നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണം. ദേവസ്വം ബോർഡിലേതുപോലെ പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കണമെന്നും സതീശൻ പറഞ്ഞു.ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന ചെയർമാൻ കെ.കെ.കൊച്ചുമുഹമ്മദ്, ജില്ലാ ചെയർമാൻ മുഹമ്മദ് ഡാനിഷ്, ഹുസൈൻ മടവൂർ, ഹംസ, ടി.കെ.അഷ്റഫ്, സലീം മമ്പാട്, ഡോ.ഖാസിമുൽ ഖാസിമി, കരീം കോട്ടയ്ക്കൽ,  ഡോ.സെയ്ത് മുഹമ്മദ്, ഹാഷിം ഹദ്ദാദ് തങ്ങൾ, ഹസൻ റഷീദ്, കെ.അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com