കനോലി ടൂറിസം കേന്ദ്രത്തിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു

    നിലമ്പൂർ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചാലിയാറിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചപ്പോൾ.
നിലമ്പൂർ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചാലിയാറിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചപ്പോൾ.
SHARE

നിലമ്പൂർ ∙ വനം വകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചാലിയാറിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു. മഴ കനത്തതിനെത്തുടർന്ന് ജൂൺ 4ന് നിർത്തിയതായിരുന്നു. ലോകത്ത് മനുഷ്യൻ നട്ടുവളർത്തിയതിൽ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം ആയ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു.    തുടർന്ന് തോട്ടത്തിലേക്ക് പ്രവേശനം മുടങ്ങി. കഴിഞ്ഞ മാർച്ച് 21ന് തോട്ടത്തിലേക്ക് ജങ്കാർ സർവീസ് തുടങ്ങിയെങ്കിലും 2 മാസത്തിനകം നിർത്തി. 

ടൂറിസം കേന്ദ്രത്തിൽ ബയോ റിസോഴ്സ് പാർക്ക് സന്ദർശനം, ജങ്കാർ സർവീസ് എന്നിവയ്ക്ക് മുതിർന്നവർ 80 രൂപ നൽകണം. കുട്ടികൾക്ക് (5 വയസ്സ് മുതൽ 13 വരെ) 35 രൂപ. ബയോ റിസോഴ്സ് പാർക്കിലേക്ക് മുതിർന്നവർ 40, കുട്ടികൾ 15 രൂപ വീതം നൽകണം. അധ്യാപകർക്കൊപ്പം വരുന്ന വിദ്യാർഥികൾക്ക് നിരക്കിൽ ഇളവുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA