ADVERTISEMENT

പട്ടിക്കാട്∙ കീഴാറ്റൂർ പഞ്ചായത്തിലെ മുള്ള്യാകുർശി ഗ്രാമവാസികൾ പുലി ആക്രമണത്തിന്റെ ഭീതിയിൽ.   മുള്ള്യാകുർശി ചെങ്ങറ പ്രദേശത്ത് കഴിഞ്ഞ ദിവസം നായയെ പുലി പിടിച്ചു. 100 മീറ്റർ അകലെ മേലേതൊടി കാർത്ത്യായനിയുടെ വളർത്തു നായയെയും പുലി ആക്രമിച്ചു. മുൻ ദിവസങ്ങളിൽ 2 ആടുകളെ പുലി കടിച്ചു കൊന്നിരുന്നു. 

ആദിവാസിയായ ബാസുരാങ്കിയുടെ കൺവെട്ടത്തിലാണ് അവരുടെ ആടിനെ പുലി ആക്രമിച്ചത്. കരുവാരക്കുണ്ട് എസ്‌എഫ്‌ഒ കെ.മുരുകൻ, റേഞ്ച് ഓഫിസർ പി.വിനു, ഡപ്യൂട്ടി റേഞ്ച് ഓഫിസർ വിനോദ് കൃഷ്ണ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വാർഡംഗം സാബിറ കൊളമ്പൻ, ഉസ്മാൻ കൊമ്പൻ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് അധികൃതരുമായി ചർച്ച ന‌ടത്തി. അടുത്ത ദിവസം പുലിക്കെണി സ്ഥാപിക്കുമെന്ന് വനപാലകർ ഉറപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com