ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് ക്യാംപസിൽ പൊലീസിന് ആധുനിക സൗകര്യങ്ങോടെ 1.97 കോടി രൂപ ചെലവിൽ ആധുനിക കെട്ടിടത്തിന് പദ്ധതി. ടെൻഡർ ഈ മാസം ക്ഷണിക്കും. ഒരു മാസത്തിനകം നിർമാണം തുടങ്ങും. 6 മാസത്തിനകം പൂർത്തിയാക്കാനാണു നിർദേശം. 50 സെന്റിൽ നിർമാണം നടത്താം. സ്ഥലം യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിൽ നിലനിൽക്കും.   കെട്ടിടവും അവിടത്തെ സൗകര്യങ്ങളും പൊലീസിന് സ്വന്തമായി പ്രയോജനപ്പെടുത്താം. സിവിൽ ജോലികൾക്കും ലക്ട്രിഫിക്കേഷനും ഒരേ പദ്ധതി രേഖയാണ് ആദ്യം നൽകിയിരുന്നത്. ഇലക്ട്രിഫിക്കേഷന് വേറെ പദ്ധതിരേഖ നൽകാൻ കെട്ടിട വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ തുടർന്ന് നിർദേശിക്കുകയായിരുന്നു. 

പദ്ധതി രേഖ കൈമാറിയതിന് പിന്നാലെയാണ് ടെൻഡർ ക്ഷണിക്കാനുള്ള ഫയൽ നീക്കം തുടങ്ങിയത്. യൂണിവേഴ്സിറ്റി സ്ഥലം അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നിർമാണം തുടങ്ങാത്തത് വിവാദമുയർത്തിയിരുന്നു. ഇൻസ്പെക്ടറുടെ ഔദ്യോഗിക വസതി പൊളിച്ച് അവിടെയാണ് സ്റ്റേഷന് കെട്ടിടം പണിയുക. പുതിയ സ്റ്റേഷൻ കെട്ടിടം പൂർത്തിയായാൽ ഇപ്പോഴത്തെ സ്റ്റേഷൻ കെട്ടിടം താമസത്തിന് ഉപയോഗിക്കും. പൊലീസ് ക്വാർട്ടേഴ്സിനോ ഫ്ലാറ്റിനോ തൽക്കാലം പദ്ധതിയില്ല. സ്ഥലം ഉണ്ടെങ്കിലും പണം അനുവദിക്കാത്തതാണ് പ്രശ്നം. 

പൊലീസ് ഫ്ലാറ്റ് നിർമാണത്തിനുകൂടി സർക്കാർ തയാറായാലേ തേഞ്ഞിപ്പലം പൊലീസിന്റെ പ്രശ്നം തീരൂ. പൊലീസ് വർഷങ്ങളായി സ്ഥലത്തിന് ശ്രമിക്കുകയായിരുന്നു. തരാനാകില്ലെന്ന് മുൻപ് സിൻഡിക്കറ്റ് നിലപാടെടുത്തിരുന്നു. ക്യാംപസിന് പുറത്ത് സ്ഥലത്തിനായി നേരിട്ടും വില്ലേജ് ഓഫിസുകൾ വഴിയും അന്വേഷിച്ചിരുന്നു. ഒന്നും നടന്നില്ല.  നിലവിലെ സിൻഡിക്കറ്റ് പൊലീസിന്റെ ആഗ്രഹത്തിന് ഒപ്പം നിന്നതോടെയാണ് 50 സെന്റിൽ സ്റ്റേഷൻ കെട്ടിടം നിർമാണത്തിന് വഴി തെളിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com