ADVERTISEMENT

കരിപ്പൂർ ∙ യാത്രക്കാരൻ അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്തിയ ഒരു കോടി രൂപയുടെ സ്വർണം കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് പിടികൂടി. തൃത്താല സ്വദേശി ഫൈസൽ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് രഹസ്യ വിവരത്തെത്തുടർന്നു പിടികൂടിയത്. ഫൈസലിനെ സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശി അഷ്റഫിനെയും അറസ്റ്റ് ചെയ്തു.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച 1.289 ഗ്രാം മിശ്രിതവും ശരീരത്തിൽ ഒളിപ്പിച്ച 804 ഗ്രാം മിശ്രിതവുമാണു കണ്ടെടുത്തത്. ഇവ വേർതിരിച്ചപ്പോൾ ഒരു കോടി രൂപ വില കണക്കാക്കുന്ന 1.87 കിലോഗ്രാം സ്വർണം ലഭിച്ചതായി പ്രിവന്റീവ് കസ്റ്റംസ് അറിയിച്ചു.അസി. കമ്മിഷണർ സിനോയ് കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, എം.പ്രകാശ്, ഇൻസ്പെക്ടർമാരായ ഫൈസൽ, എം.പ്രതീഷ്, കപിൽ സുരീര, ഹെഡ് ഹവിൽദാർ എം.സന്തോഷ് കുമാർ എന്നിവരാണു സ്വർണം പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com