ADVERTISEMENT

കോട്ടയ്ക്കൽ ∙ വിവിധ മേഖലകളിലുള്ള നൂറിൽപരം വ്യക്തികളുടെ ഛായാചിത്രങ്ങൾ വരച്ച് കോട്ടയ്ക്കലിനെ അടയാളപ്പെടുത്തുകയാണ് ജാഫർ ക്ലാരി. ആയുർവേദ കുലപതി വൈദ്യരത്നം പി.എസ്.വാരിയർ മുതൽ മാർക്കറ്റിലെ ആദ്യകാല വ്യാപാരിയായിരുന്ന പെരിങ്ങോടൻ ബാവി വരെ ഇക്കൂട്ടത്തിലുണ്ട്. വിവിധ ഘട്ടങ്ങളിൽ ആയുർവേദ നഗരത്തിന്റെ മുഖമായിനിന്ന മൺമറഞ്ഞ ആളുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഡോ.പി.കെ.വാരിയർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, സി.എ.വാരിയർ, കവികുലഗുരു പി.വി.കൃഷ്ണവാരിയർ, മാനവേദൻ രാജ, യു.എ.ബീരാൻ, കെ.കെ.അരൂർ, വാസു നെടുങ്ങാടി, ടി.പി. ആലിക്കുട്ടി ഗുരുക്കൾ, കെ.സി.കെ.രാജ, മാധവിക്കുട്ടി കെ. വാരിയർ, എ.പി.കൃഷ്ണൻ, പി.ബാപ്പു ഹാജി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽപെട്ടവരുടെ ചിത്രങ്ങൾ ജാഫർ കോറിയിടുന്നുണ്ട്. മെഗാ ചിത്രരചന തുടങ്ങിയിട്ട് 2 മാസമായി. പൂർത്തിയാകുന്ന മുറയ്ക്ക് കോട്ടയ്ക്കലിൽ പ്രദർശനം നടത്താനാണ് തീരുമാനം. ദീർഘകാലമായി ഈ രംഗത്തുള്ള ജാഫർ നേരത്തേ കോഴിക്കോട്ടും മലപ്പുറത്തും ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com