ADVERTISEMENT

കരിപ്പൂർ∙കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു ദിവസത്തിനിടെ 6 യാത്രക്കാരിൽ നിന്നായി 5 കിലോ സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. ഏകദേശം രണ്ടരക്കോടി വിലമതിക്കുന്ന സ്വർണമാണു പിടികൂടിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശി നിസാറിൽ നിന്നു ഏകദേശം 50 ലക്ഷം രൂപയുടെ 4 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ പിടികൂടി.

കോഴിക്കോട് കോമേരി വലിയാട്ടിൽ റംഷാദ് എന്ന യാത്രക്കാരനിൽ നിന്നും 50 ലക്ഷം രൂപയുടെ 4 ക്യാപ്സ്യൂളുകൾ പിടിച്ചെടുത്തു. കാസർകോട് കുണ്ടൻകുഴി മുഹമ്മദ് അജ്മൽ നിയാസിൽ നിന്നു 1.05 കിലോ ഗ്രാം വെള്ളി നിറം പൂശിയ സ്വർണം പിടികൂടി. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലാണു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

കാസർകോട് തേക്കിൽ മുഹമ്മദ് നിഷാദിൽ നിന്നു 10 ലക്ഷം രൂപയുടെ സ്വർണവും കോഴിക്കോട് നെല്ലിക്കാപ്പറമ്പ് മാട്ടുമുരിക്കൽ അബൂബക്കർ സിദ്ദീഖിൽ നിന്നു 50 ലക്ഷം സ്വർണ മിശ്രിത ക്യാപ്സ്യൂളുകളും പിടികൂടി. മലപ്പുറം സുൽത്താൻപടി ഷൈറയിൽ നിന്നു 50 ലക്ഷം രൂപ വില മതിക്കുന്ന സ്വർണവും പിടിച്ചെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com