ADVERTISEMENT

മലപ്പുറം∙ ‘സന്തോഷ് ട്രോഫിയിൽ മാത്രമല്ല, ഐ ലീഗിലുമുണ്ടെടാ മലപ്പുറത്തിനു പിടി’ യെന്നു ധൈര്യമായി പറയാം. കൊൽക്കത്തൻ വമ്പന്മാരായ മുഹമ്മദൻസിനെ തോൽപ്പിച്ചു ഐ ലീഗ് കിരീടം ചൂടിയ ഗോകുലം എഫ്സിയിൽ  7 മലപ്പുറത്തുകാരുണ്ട്. കലാശപ്പോരാട്ടത്തിൽ നിർണായക ഗോൾ നേടിയ പി.റിഷാദ് ഉൾപ്പെടെയാണു ഗോകുലത്തിന്റെ സൂപ്പർ സെവൻസ്. സന്തോഷ് ട്രോഫി നേടിയ ടീമിൽ ജില്ലയിൽ നിന്നു 6 പേരുണ്ടായിരുന്നു.

മിഡ്ഫീൽഡർ റിഷാദും പ്രതിരോധത്തിലെ അബ്ദുൽ ഹക്കുവും ചേർന്നാൽ ടീമിലെ തിരൂർ ബ്രദേഴ്സായി. ഇരുവരും സാറ്റ് തിരൂരിലൂടെ പന്തു തട്ടി തെളിഞ്ഞവർ. തിരൂരിലെ മുഹമ്മദ് കുട്ടി– ൈലല ദമ്പതികളുടെ മകനാണു  റിഷാദ്. ബഷീർ– മൈമൂന ദമ്പതികളുടെ മകനാമു ഹക്കു. തിരൂരിൽ നിന്നു മാത്രമല്ല, ഗോകുലം ടീമിൽ നിലമ്പൂരിൽ നിന്നുമുണ്ട് ഇരട്ടകൾ.  ലെഫ്റ്റ് ബാക്ക് മുഹമ്മദ് ഉവൈസും പ്രതിരോധതാരം ഇ.എം.അഭിജിത്തുമാണു ടീമിലെ നിലമ്പൂർ ബ്രോസ്. നിലമ്പൂരിലെ ഫുട്ബോൾ പരിശീലകനായ കമാലുദ്ദീൻ – സൽമത്ത് ദമ്പതികളുടെ മകനാണു ഉവൈസ്. അഭിജിത് വടപുറം പള്ളിക്കെട്ട് മണികണ്ഠൻ– പുഷ്പജ ദമ്പതികളുടെ മകൻ.

മധ്യനിരതാരം കെ.അഭിജിത് എടവണ്ണ ചളിപ്പാടം സ്വദേസിയാണ്. കുട്ടൻ–സുനിത ദമ്പതികളുടെ മകൻ. ടീമിന്റെ കരുത്തനായ റൈറ്റ് ബാക്ക് മുഹമ്മദ് ജാസിം വളാഞ്ചേരിക്കാരനാണ്. പാറവക്കൽ അലവി–ഹാജറ ദമ്പതികളുടെ മകൻ. അങ്ങാടിപ്പുറം  പരിയാപുരത്ത് തെക്കൻ സുബൈറിന്റെയും ഷറഫുന്നീസയുടെയും മകനായ സഹജാസ് ടീമിന്റെ പ്രതിരോധ നിരക്കാരനാണ്. ജാസിമും ഇ.എം.അഭിജിത്തും  സഹജാസും എംഎസ്പി കളരിയിൽ  കളി തുടങ്ങിയവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com