സാക്ഷരതാ പരീക്ഷ എഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് ഇനി ഓർമ

രേവിയെയും നാടിച്ചിയെയും സാക്ഷരതാ പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചപ്പോൾ. (ഫയൽ ഫോട്ടോ)
രേവിയെയും നാടിച്ചിയെയും സാക്ഷരതാ പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചപ്പോൾ. (ഫയൽ ഫോട്ടോ)
SHARE

വണ്ടൂർ ∙ പഠനവഴിയിൽ നാടിച്ചിയെ തനിച്ചാക്കി ഭർത്താവ് പോരൂർ ഇരുപത്തെട്ടിലെ കൂറ്റൻകോട് പൂളാടൻ രേവി (105) യുടെ വേർപാട്. സാക്ഷരതാ പരീക്ഷ എഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ദമ്പതികളായിരുന്നു രേവിയും നാടിച്ചിയും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണു രേവി മരിച്ചത്. മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ തിമിര ശസ്ത്രക്രിയ നടത്തിയ ശേഷമാണു സാക്ഷരതാ പാഠാവലി പഠിക്കാൻ രേവിക്കു കഴിഞ്ഞത്. ഗവ.ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് രേവി.

കഴിഞ്ഞ മാർച്ചിൽ കേന്ദ്ര പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ മികവുത്സവത്തിൽ സാക്ഷരതാ പരീക്ഷ എഴുതിയാണ് ഇരുവരും ശ്രദ്ധേയരായത്. പ്രത്യേകത പരിഗണന നൽകി ഇവരുടെ വീടു തന്നെയായിരുന്നു പഠനകേന്ദ്രവും പരീക്ഷാകേന്ദ്രവുമാക്കിയത്. സാക്ഷരതാ മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ഇ.സന്തോഷ്കുമാർ, പ്രേരക് പി.അനിത, സന്നദ്ധ അധ്യാപിക പി.റാഹിന എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയാണു പരീക്ഷ എഴുതിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA