കടലാക്രമണം രൂക്ഷം; മീൻപിടിത്ത മേഖല നിശ്ചലം

കടലാക്രമണം മൂലം മീൻപിടിത്ത ബോട്ടുകൾ പൊന്നാനി തീരത്ത് നങ്കൂരമിട്ടപ്പോൾ.
കടലാക്രമണം മൂലം മീൻപിടിത്ത ബോട്ടുകൾ പൊന്നാനി തീരത്ത് നങ്കൂരമിട്ടപ്പോൾ.
SHARE

പൊന്നാനി ∙ കാലവർഷം തുടങ്ങിയപ്പോഴേക്കും മീൻപിടിത്ത മേഖല നിശ്ചലമായി. അഴിമുഖത്ത് ജങ്കാർ സർവീസ് നിർത്തി. മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും ദിവസങ്ങളായി കരയിൽ നങ്കൂരമിട്ടിരിക്കുകയാണ്. ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുൻപു തന്നെ ബോട്ടുകാർക്ക് പണിയില്ലാതാകുന്ന അവസ്ഥയാണിപ്പോൾ. ഡീസൽ വിലവർധനയും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

വലിയ നഷ്ടം കാരണം കടലിൽ പോകാതെ കരയിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളുടെ എണ്ണം കൂടിവരികയാണ്. അറ്റകുറ്റപ്പണികൾക്കും വലിയ ചെലവുകൾ വരുന്നുണ്ട്. പൊന്നാനിയിൽ ബോട്ട് യാർഡ് നിർമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. ബോട്ട് തകരാറിലായാൽ പൊളിച്ചു വിൽക്കുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയാണ് ബോട്ടുടമകൾക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA