കടൽ തെല്ലൊന്നടങ്ങി; വീണ്ടും സജീവമായി ഹാർബർ

  പൊന്നാനി ഹാർബറിൽ കടലിലിറങ്ങാൻ തയാറെടുത്ത ബോട്ടുകൾ.
പൊന്നാനി ഹാർബറിൽ കടലിലിറങ്ങാൻ തയാറെടുത്ത ബോട്ടുകൾ.
SHARE

പൊന്നാനി ∙ കടൽ അൽപം ശാന്തമായപ്പോഴേക്കും ബോട്ടുകാർ കടലിലിറങ്ങിത്തുടങ്ങി. ദിവസങ്ങൾക്കു ശേഷം ഇന്നലെ വീണ്ടും ഹാർബർ ഉണർന്നു. ബോട്ടുകൾക്കു പോകാൻ ഡീസലെത്തിക്കുന്നതിനും വലയും മറ്റ് ഉപകരണങ്ങളും വള്ളത്തിലേക്ക് ഒരുക്കി വയ്ക്കുന്നതിനുമായി തൊഴിലാളികൾ ഹാർബറിൽ സജീവമായി. ജങ്കാർ സർവീസ് ഇന്നലെയും ഓടിയിട്ടില്ല.

ഡീസൽ വിലവർധന മീൻപിടിത്ത മേഖലയെ ദുരിതത്തിലാക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് വീണ്ടും മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയത്. ഹാർബർ പ്രദേശത്തും ഭാരതപ്പുഴയിലും ജലനിരപ്പ് കാര്യമായി ഉയർന്നിരിക്കുകയാണ്. ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി.

കടലിൽ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് മതിയായ സംവിധാനങ്ങൾ  തീരത്തില്ലാത്തത് ഭീതിയുണർത്തുന്നുണ്ട്. പഴക്കം ചെന്ന മീൻപിടിത്ത ബോട്ട് മാത്രമാണ് കടലിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്. തീരദേശ പൊലീസിന്റെ ഉടമസ്ഥതയിലുള്ള സ്പീഡ് ബോട്ടിനും തകരാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS