ADVERTISEMENT

മലപ്പുറം ∙ അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. കലക്ടറേറ്റിനു മുൻപിൽ തക്കാളി സൗജന്യമായി വിതരണം ചെയ്തായിരുന്നു പ്രതിഷേധം. സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, യാത്രക്കാർ എന്നിവർക്കാണ് തക്കാളി വിതരണം ചെയ്തത്.

സമരം യൂത്ത്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, ഭാരവാഹികളായ കുരിക്കൾ മുനീർ, ഷരീഫ് വടക്കയിൽ, ടി.പി.ഹാരിസ്, സി.അസീസ്, ടി.വി.അബ്ദുറഹ്മാൻ, നിസാജ് എടപ്പറ്റ, സി.കെ.ഷാക്കിർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പി.ഷരീഫ്, ഷാഫി കാടേങ്ങൽ, യു.എ.റസാഖ്, എം.ടി റാഫി, വനിതാ ലീഗ് ഭാരവാഹികളായ റിനിഷ റഫീഖ്, മറിയുമ്മ ഷരീഫ് കോണോത്തൊടി, സലീന തങ്ങളകത്ത്, ടി.ടി.സൈനബ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com