ADVERTISEMENT

കരിപ്പൂർ ∙ യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 1.25 കോടി രൂപയുടെ സ്വർണം കാർ തടഞ്ഞ് പൊലീസ് പിടികൂടി. ബഹ്റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്നലെ പുലർച്ചെ കരിപ്പൂരിൽ എത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അബ്ദുസലാം (41) ആണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് വിമാനത്താവളത്തിനു പുറത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. 

അരയിൽ ബെൽറ്റിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച 2.79 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 2.416 കിലോഗ്രാം സ്വർണം ലഭിച്ചതായി പൊലീസ് അറിയിച്ചു. ടാക്സി വിളിച്ച് കോഴിക്കോട് തൊണ്ടയാടിനു സമീപം എത്താനാണ് സ്വർണക്കടത്തു സംഘം ഇയാൾക്ക് നിർദേശം നൽകിയിരുന്നതെന്നും അതനുസരിച്ചു ടാക്സി വിളിച്ചു പോകാനുള്ള ശ്രമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com