ADVERTISEMENT

അരീക്കോട് ∙ കീഴുപറമ്പ് കൊളക്കാടൻ നാസറിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാടൻ മിനി എന്ന ആന ചരിഞ്ഞു. ഹൃദയാഘാതമാണെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇന്നലെ രാവിലെ ആറു മണിയോടെയാണു തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിനു സമീപം ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാത്രിയിലെ ശക്തമായ മിന്നൽ മരണത്തിനു കാരണമായിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. മകനുമൊത്തു തേങ്ങ കൊടുക്കുന്നതിനിടെ പ്രകോപിതയായ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന പിതാവിന്റെ വിഡിയോ വൈറലായിരുന്നു. ആ വിഡിയോയിലെ ആനയാണു മിനി. ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പിലാണ് തളച്ചിരുന്നത്. ഇന്നലെ രാവിലെ 6ന് പാപ്പാൻ എത്തിയപ്പോഴാണു വിവരമറിയുന്നത്.

കീഴുപറമ്പിൽ ചരിഞ്ഞ മിനി എന്ന ആനയുടെ പാപ്പാൻ രാജനെ ആശ്വസിപ്പിക്കുന്ന ആന ഉടമ നാസറിന്റെ മകൾ ചിഞ്ചു ഷമീനയും നാസറിന്റെ സഹോദരി സഫിയയും. ചിത്രം: മനോരമ

ചടങ്ങുകൾക്കുശേഷം നാട്ടുകാർ അന്തിമോപചാരമർപ്പിച്ചു. തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ പ്രധാന പരിപാടികളിൽ കൊളക്കാടൻ കുടുംബത്തിന്റെ ആനകളാണ് എഴുന്നള്ളത്തിന് എത്താറുള്ളത്. സോഷ്യൽ ഫോറസ്ട്രി വകുപ്പ് റേഞ്ച് ഓഫിസർ എ.കെ.രാജീവിന്റെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com