പെൻഷൻ അപേക്ഷ; തിരൂരിൽ ഇനി നഗരസഭാംഗത്തിന്റെ ഒപ്പു വേണ്ട

SHARE

തിരൂർ ∙ നഗരസഭയിൽ പെൻഷനുള്ള അപേക്ഷയിൽ നഗരസഭാംഗത്തിന്റെ ഒപ്പു വേണ്ട. കഴിഞ്ഞ കൗൺസിലിലാണു തീരുമാനമായത്. ഇതുവരെ സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷയിൽ ശുപാർശയ്ക്കായി കൗൺസിലറുടെ ഒപ്പ് വാങ്ങുന്ന രീതിയുണ്ടായിരുന്നു. ഇത് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകൾക്ക് കാരണമായിരുന്നു.

നഗരസഭാധ്യക്ഷ എ.പി.നസീമയ്ക്ക് നൽകിയ അപേക്ഷയിൽ ഒപ്പിനായി അവരുടെ കൗൺസിലറോടു നഗരസഭാധ്യക്ഷ ആവശ്യപ്പെട്ടപ്പോൾ അപേക്ഷ നൽകിയ വ്യക്തി നേരിട്ട് വന്ന് കാണണമെന്ന കൗൺസിലറുടെ മറുപടിയാണ് ഇതിനു കാരണമായത്. ഇക്കാര്യം കൗൺസിലിൽ അധ്യക്ഷ പറയുകയും പെൻഷൻ അപേക്ഷയിൽ നിയമപരമായി കൗൺസിലറുടെ ഒപ്പിന്റെ ആവശ്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ഈ കീഴ്‌വഴക്കം റദ്ദാക്കിയതായും അധ്യക്ഷ അറിയിച്ചു. പെൻഷന് നേരിട്ടും ഓൺലൈനായും അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ ക്ഷേമകാര്യ സ്ഥിരസമിതി പരിശോധിച്ച് പാസാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS