ADVERTISEMENT

മലപ്പുറം ∙ ജില്ലയിൽ സ്‌കൂൾ വിദ്യാർഥികൾക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ഇന്ന് തുടങ്ങും. 12 മുതൽ 14 വയസ്സു വരെയുള്ളവർക്കാണ് കുത്തിവയ്പ്. ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. ഇന്ന്  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ യോഗം ചേർന്ന് ആക്‌ഷൻ പ്ലാൻ തയാറാക്കും.  ഇതിനു മുന്നോടിയായി അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സുരക്ഷിത സന്ദേശം നൽകും. സ്‌കൂളുകളിൽ  തിങ്കളാഴ്ച യോഗം വിളിച്ചുചേർത്ത് രക്ഷിതാക്കളെ ബോധവൽക്കരിക്കും. തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ മുഖേന  തുടർ നടപടികൾ സ്വീകരിക്കാനും കലക്ടർ വി.ആർ പ്രേംകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി. 

അനാഥമന്ദിരങ്ങളിലെയും വൃദ്ധസദനങ്ങളിലെയും കുട്ടികളുടെയും വയോധികരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ബൂസ്റ്റർ ഡോസ് എടുക്കാനുള്ള വയോജനങ്ങളുടെ കണക്കെടുക്കും. പി.അബ്ദുൽ ഹമീദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ഡിഎംഒ ഡോ. ആർ.രേണുക, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, ഡപ്യൂട്ടി കലക്ടർ ഡോ.എം.സി.റെജിൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേശ്കുമാർ, തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com