ADVERTISEMENT

കോട്ടയ്ക്കൽ  ∙ എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാനാകാതെപോയ വിദ്യാർഥികൾക്കായി ഉല്ലാസയാത്ര ഒരുക്കി മാറാക്കര പഞ്ചായത്ത്. ‘ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിൽ പഞ്ചായത്തിലെ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര ഒരുക്കും. വെങ്ങാട് പാർക്കിലേക്കാണ് യാത്ര. 

സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസലിങ്, മാനസിക സമർദവും നിരാശാബോധവും കുറയ്ക്കാൻ മൈൻഡ് റിലാക്സേഷൻ ഗെയിം തുടങ്ങിയ പരിപാടികൾ നടത്തും. തുടർപഠന സഹായവും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സജ്നയും വൈസ് പ്രസിഡന്റ് ഉമറലി കരേക്കാടും അറിയിച്ചു. ‘പരാജയത്തിൽനിന്ന് തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികൾ’ എന്ന പ്രമേയമാണ് പഞ്ചായത്ത് ഉയർത്തിപ്പിടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com