ടിക്കറ്റ് നൽകാതെ വാഹനങ്ങളിൽ നിന്നു ടോൾ പിരിവ്; ക്യാമറ നിരീക്ഷണത്തിന് പൊലീസ്

നാടുകാണിയിൽ വാഹനങ്ങളിൽ നിന്നുള്ള ടോൾ‌ പിരിവ് പൊലീസ് ചെക്പോസ്റ്റ് പരിസരത്തേക്ക്  മാറ്റിയപ്പോൾ.
നാടുകാണിയിൽ വാഹനങ്ങളിൽ നിന്നുള്ള ടോൾ‌ പിരിവ് പൊലീസ് ചെക്പോസ്റ്റ് പരിസരത്തേക്ക് മാറ്റിയപ്പോൾ.
SHARE

എടക്കര ∙ നാടുകാണിയിൽ ടോൾ പിരിവ് ഇനി പൊലീസിന്റെ ക്യാമറ നിരീക്ഷണത്തിൽ. ടിക്കറ്റ് നൽകാതെ ടോൾ പിരിക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ചുരം കയറി നീലഗിരിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്നാണ് നാടുകാണിയിൽ ടോൾ ഈടാക്കുന്നത്. നാടുകാണി ജംക്‌ഷൻ എത്തുന്നതിന് മുൻപുള്ള ടോൾ ബ‌ൂത്തിലാണ് ടോൾ പിരിച്ചിരുന്നത്. 

ടിക്കറ്റ് നൽകാതെ വാഹനങ്ങളിൽ നിന്നു പണം ഈടാക്കുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ടോൾ പിരിവ് പൊലീസ് ചെക്പോസ്റ്റ് പരിസരത്തേക്ക് മാറ്റാൻ നിർദേശം നൽകിയത്.  ചെക്പോസ്റ്റിൽ 24 മണിക്കൂറും സിസിടിവി ക്യാമറ പ്രവർത്തിക്കുന്നുണ്ട്. കാർ, ജീപ്പ് (പ്രൈവറ്റ്) –30 രൂപ, ടാക്സി –50 രൂപ, 6 ചക്ര വാഹനങ്ങൾ – 60 രൂപ, ഹെവി വാഹനങ്ങൾ – 100 രൂപ എന്നിങ്ങനെയാണ് ടോൾ നിരക്ക്.  റോഡുകൾ തകർന്ന് കിടക്കുമ്പോഴും ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS