മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നത് കോസ്റ്റൽ പൊലീസിന്റെ കണ്ണുവെട്ടിച്ച്

SHARE

പൊന്നാനിക്കും ബേപ്പൂരിനുമിടയിൽ കടലിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം

തിരൂർ ∙ മീൻകുഞ്ഞുങ്ങളെ കോരിയെടുക്കുന്നതും കരയ്ക്കെത്തിക്കുന്നതും കോസ്റ്റൽ പൊലീസിന്റെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലൂടെ. ട്രോളിങ് നിരോധനം തുടങ്ങിയതോടെ മിക്ക മത്സ്യത്തൊഴിലാളികളും ജോലി നിർത്തിവച്ചിരിക്കുകയാണ്.  ചെറുവള്ളങ്ങളാണ് കടലിൽ പോകുന്നത്. ഇവരിൽ മിക്കവരും നിയമ വിധേയമായാണു മീൻ പിടിക്കുന്നതും. എന്നാൽ ചിലർ കടലിൽ നിന്ന് ചെറുമീൻ കുഞ്ഞുങ്ങളെ ഇരട്ടവല ഉപയോഗിച്ച് കോരിയെടുക്കുകയാണ്. 

വലിയ കപ്പലുകളിൽ വലയിൽ പെടുന്ന മീൻ കുഞ്ഞുങ്ങളും കരയ്ക്കെത്തിക്കുന്നുണ്ട്. ഇതോടെ ട്രോളിങ് നിരോധനം പാളുന്ന സ്ഥിതിയാണുള്ളത്. പൊന്നാനി, ബേപ്പൂർ എന്നിവിടങ്ങളിൽ കോസ്റ്റൽ പൊലീസിന്റെ മുഴുവൻ സമയ നിരീക്ഷണമുള്ളതിനാൽ ഇവർക്ക് എത്താൻ സാധിക്കാത്ത സ്ഥലങ്ങളിലാണ് മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്. അധികൃതർക്ക് പെട്ടെന്ന് എത്താൻ സാധിക്കാത്ത തിരൂരിലെയും താനൂരിലെയും ചില തീരങ്ങളിലേക്കാണ് മീൻ എത്തിക്കുന്നത്. 

കഴിഞ്ഞ ദിവസം താനൂർ ഹാർബറിൽ അനധികൃതമായി കരയ്ക്കെത്തിച്ച 40 ടൺ മീൻകുഞ്ഞുങ്ങളെ പിടിച്ചെടുത്തിരുന്നു. ട്രോളിങ് നിരോധനം വിജയിക്കണമെങ്കിൽ പൊന്നാനിക്കും ബേപ്പൂരിനുമിടയിൽ കടലിൽ നിരീക്ഷണം ശക്തമാക്കണമെന്നും മീൻ ഇറക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കുകയും വേണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS