ADVERTISEMENT

എടപ്പാൾ ∙ വർഷങ്ങൾക്ക് മുൻപ് മാസത്തിൽ 25 ബസുകൾ വരെ പുറത്തിറക്കിയിരുന്ന പ്രതാപ കാലം കണ്ടനകത്ത റീജനൽ വർക്‌ഷോപ്പിന് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിൽ ആണ് ഈ കേന്ദ്രം. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർ‌ടിസിയുടെ ഇരയാണ് ബസ് നിർമാണ കേന്ദ്രം ഇവിടെനിന്ന് മാറ്റാനുള്ള നീക്കം.

സംസ്ഥാന പാതയോരത്ത് കണ്ടനകത്തെ കേന്ദ്രത്തിലെ ഓഫിസ് പെരിന്തൽമണ്ണയിലെ ജില്ലാ ഓഫിസിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇതിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ 130 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ പലരെയും പെരിന്തൽമണ്ണയിലേക്ക് മാറ്റും. ഇതോടെ കണ്ടനകത്തെ ഓഫിസിന്റെ പ്രാധാന്യം കുറയും. 25 ഏക്കറിലാണ് വർക്‌ഷോപ് സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ബസ് ബോഡി നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. പുതിയ നിർദേശത്തെ തുടർന്ന് നിർമാണം നിലച്ചു. 

കോടികൾ ചെലവിട്ട് സജ്ജീകരിച്ച ബസ് നിർമാണ കേന്ദ്രത്തിലെ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തു. നേരത്തേ ഷാസികൾ വാങ്ങി ഇവിടെ ബസുകൾ നിർമിക്കുന്ന ജോലികളാണ് നടന്നിരുന്നത്. ഇതിന് പകരം ബസുകൾ നേരിട്ട് വാങ്ങുന്ന സ്ഥിതി വന്നതും ബസ് ഓപ്പറേറ്റിങ് സെന്ററുകൾക്ക് തിരിച്ചടിയായി. ഓഫിസ് പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് അധികൃതർ. കോടികൾ ചെലവിട്ട് കെഎസ്ആർടിസിയെ കരകയറ്റാനായി തയാറാക്കിയ പദ്ധതി പാഴാകുകയാണ്. 

കെട്ടിടത്തിന് സമീപത്തും പരിസരത്തും തകർന്ന ബസുകൾ കൂടിക്കിടക്കുന്നു. പരാതിപ്പെട്ടാലും നടപടി ഇല്ലാത്ത അവസ്ഥ. പഴയ ടയറുകൾ കൂട്ടിയിടുന്ന പ്രദേശങ്ങളെല്ലാം കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളായി മാറി. ഈ സ്ഥലം പ്രയോജനപ്പെടുത്തി കെഎസ്ആർടിസിക്ക് വരുമാന മാർഗം ലഭ്യമാക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. (നാളെ: 25 ലക്ഷം ചെലവിൽ നിർമിച്ച കെഎസ്ആർടിസി ബസ് കാത്തിരിപ്പു കേന്ദ്രവും അടച്ചുപൂട്ടി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com