ഓഡിറ്റോറിയം നിർമാണത്തിൽ അഴിമതിയെന്ന് യൂത്ത് ലീഗ്
Mail This Article
×
എടപ്പാൾ ∙ വട്ടംകുളം പഞ്ചായത്തിലെ ഓഡിറ്റോറിയം നിർമാണത്തിൽ അഴിമതി ഉണ്ടെന്നും ഇതിനു കൂട്ടു നിന്നവരെ പുറത്തു കൊണ്ടുവരണമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 2015ൽ നിർമാണം തുടങ്ങിയ ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. 80 ലക്ഷം രൂപ ചെലവഴിച്ചതായി രേഖയിൽ കാണുന്നുണ്ടെങ്കിലും എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയിൽ 10 ശതമാനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിനെതിരെ സമരം നടത്താനും തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.