ADVERTISEMENT

മലപ്പുറം ∙ അർജന്റീന നായകൻ ലയണൽ മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറത്തെ പിള്ളേർ നടത്തിയ ആഘോഷം വാർത്തയാക്കി അർജന്റീന മാധ്യമങ്ങളും. അരീക്കോട് പത്തനാപുരത്തെ മെസ്സി ആരാധകർ നടത്തിയ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചാണ് എൽ ഡെസ്റ്റേപ് എന്ന ഓൺലൈൻ മാധ്യമം ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയത്. 

മെസ്സിയുടെ ജന്മദിനത്തിൽ ഇന്ത്യയിൽ നടന്ന ഉന്മാദാഘോഷം എന്ന തലക്കെട്ടോടെ സ്പാനിഷ് ഭാഷയിലാണ് വാർത്ത.ലിങ്കും വിഡിയോയും അവരുടെ സമൂഹ മാധ്യമ പേജുകളിലും പങ്കുവച്ചിട്ടുണ്ട്. ഫെയ്സ്ബുക് പേജിലിട്ട പോസ്റ്റിൽ മെസ്സി ഇതു കാണുമോയെന്ന് അടിക്കുറിപ്പിൽ ചേർത്തിട്ടുമുണ്ട്. മെസ്സി ഫാൻസ് പത്തനാപുരം (എംഎഫ്പി) എന്ന പേരിൽ ആരാധകർ കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് മിനി വെടിക്കെട്ടിന്റെ പശ്ചാത്തലത്തിൽ കേക്കു മുറിച്ച് ആഘോഷിച്ചത്. 

മെസ്സിയുടെ ചിത്രം പതിച്ച കേക്കാണ് മുറിച്ചത്. പകൽ പത്തനാപുരത്തെ ജിഎൽപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ചയ്ക്ക് ബിരിയാണി വിതരണം ചെയ്തിരുന്നതായും ആഘോഷങ്ങൾക്കു നേതൃത്വം കൊടുത്ത കെ.മുഹമ്മദ് ഫാസിൽ പറഞ്ഞു. മധുരവിതരണവും നടത്തി. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് മെസ്സിയുടെ ജൻമദിനത്തോടനുബന്ധിച്ച് കീഴുപറമ്പ് കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രത്തിൽ അന്നദാനം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com