സംസ്ഥാന പാത നവീകരണം; റോഡ് വാഹനങ്ങൾക്ക് അപകടക്കെണിയായി

പുലാമന്തോൾ–പെരിന്തൽമണ്ണ റോഡിൽ ഡിവൈഡറിൽ ഇടിച്ചു കയറി അപകടത്തിൽ പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
പുലാമന്തോൾ–പെരിന്തൽമണ്ണ റോഡിൽ ഡിവൈഡറിൽ ഇടിച്ചു കയറി അപകടത്തിൽ പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
SHARE

പുലാമന്തോൾ ∙ പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയുടെ നവീകരണം പാതിവഴിയിൽ ഇഴയുമ്പോൾ റോഡ് വാഹനങ്ങൾക്ക് അപകടക്കെണിയായി. പുലാമന്തോൾ മേഖലയിൽ ഓടകളുടെ നിർമാണം പാതിവഴിയിൽ നിലച്ച നിലയിലാണ്. ഇവിടെ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. ഇന്നലെ പുലാമന്തോൾ – പെരിന്തൽമണ്ണ റോഡിലെ പെട്രോൾ പമ്പിന് സമീപം റോഡിന് നടുക്കുള്ള ബാരിക്കേഡിൽ ലോറി ഇടിച്ച് കയറി. പുലർച്ചെ 2.30 ന് ആയിരുന്നു അപക‌ടം. 

ഇതേ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം ത‌ടസ്സപ്പെട്ടു. മൈസൂരുവിൽ നിന്ന് കാലടിയിലേക്ക് നെല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപക‌ടത്തിൽപെട്ടത്. ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വാഹനം റോഡിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. റോഡ് നിർമാണം കാര്യക്ഷമമാക്കണമെന്നും അപകടങ്ങൾ നടക്കുന്ന മേഖലയിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ അഷ്‌റഫ് പുലാമന്തോളിന്റെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS