എടക്കര ∙ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപി ഓഫിസ് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രസിഡന്റ് ബാബു തോപ്പിൽ ഉദ്ഘാടനം ചെയ്തു.
പോത്തുകല്ല് ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും പ്രസിഡന്റ് സി.ആർ.പ്രകാശ് ഉദ്ഘാടനം ചെയ്തു.
ചുങ്കത്തറ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും പ്രസിഡന്റ് താജാ സക്കീർ ഉദ്ഘാടനം ചെയ്തു.
മൂത്തേടം ∙ മണ്ഡലം കോൺഗ്രസ് നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും പ്രസിഡന്റ് പൊറ്റയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.കെ.കുഞ്ഞുണ്ണി, ആന്റണി മാത്യു, നൗഫൽ മദാരി, വാളപ്ര റഷീദ്, ജലീൽ ബാലംകുളം, വി,ടി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.
നിലമ്പൂർ ∙ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. പൊതുയോഗത്തിൽ പാലോളി മെഹബൂബ്, മുർഖൻ മാനു, ടി.എം.എസ് ആഷിഫ്, റഹീം ചോലയിൽ, ഷിബു പുത്തൻവീട്ടിൽ, എ.പി.അർജുൻ ബാബു കല്ലായി എന്നിവർ പ്രസംഗിച്ചു.
നിലമ്പൂർ ∙ എംഎസ്എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ശിഹാബ് ഇണ്ണി, സഫ്‌വാൻ ഇല്ലിക്കൽ, കെ.വി.ആസിഫ്, പി.പി.അംജദ് എന്നിവർ പ്രസംഗിച്ചു.
വഴിക്കടവ് ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. പി.വി.മാത്യു, റജി കണ്ടത്തിൽ, സി.മുസ്തഫ, ജാഫർ പുലിയോടൻ, പി.പി.ഷിയാജ്, വി.കെ.വിശ്വനാഥൻ, റിഫാൻ വഴിക്കടവ്, സുനീർ മണൽപ്പാടം, പി.സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
തുവ്വൂർ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, പി.കുഞ്ഞീതു, എം.മുനീർ, കെ.പി.ഗിരീഷ്, ഹാരിസ്, കെ.പി.മോഹൻദാസ്, കെ.ആലിക്കുട്ടി, മൃദുലഭാനു, കെ.വി.ബാബു പ്രസംഗിച്ചു.