ADVERTISEMENT

തിരൂർ ∙ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ മലബാറിന്റെ ജനപ്രിയ പാസഞ്ചർ തിരികെ പാളത്തിലേക്ക്. 5 ജില്ലകളിലെ ആയിരക്കണക്കിനു യാത്രക്കാരുടെ ആശ്രയമായിരുന്ന തൃശൂർ – കണ്ണൂർ പാസഞ്ചറിനാണു വീണ്ടും റെയിൽവേ അനുമതി നൽകിയത്. ജൂലൈ 4 മുതലാണ് 16609 നമ്പറിൽ 10 ജനറൽ കംപാർട്മെന്റുകളും 2 സ്ലീപ്പറുമടങ്ങുന്ന വണ്ടി ഓടിത്തുടങ്ങുക. സമയക്രമത്തിൽ അൽപം വ്യത്യാസമുണ്ടെങ്കിലും രാവിലെ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മലപ്പുറം ജില്ലയിലെ യാത്രക്കാർക്ക് ഉപകാരപ്പെടും. പഴയ പോലെ പാസഞ്ചർ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്നതിനു പകരം എക്സ്പ്രസ് ടിക്കറ്റ് നിരക്കാണ് നൽകേണ്ടത്. 

തൃശൂരിൽനിന്ന് യാത്ര പുറപ്പെട്ട് പാലക്കാട്, മലപ്പുറം, കോഴിക്കോട് വഴി കണ്ണൂരിലെത്തുന്ന ട്രെയിനിൽ ദിവസവും ആയിരക്കണക്കിനു പേരാണ് യാത്ര ചെയ്തിരുന്നത്. കോവിഡിനിടെ ഈ വണ്ടി നിർത്തുകയായിരുന്നു. ഇത് വീണ്ടും പാളത്തിലിറക്കാൻ ഏറെ മുറവിളികൾ ഉയർന്നിരുന്നു. ഒട്ടേറെ സംഘടനകളും അപേക്ഷ നൽകിയിരുന്നു. പാലക്കാട് ഡിവിഷനും ഇതിനായി ശുപാർശ നൽകിയിരുന്നു. 06456 എന്ന നമ്പറിൽ കണ്ണൂർ – ഷൊർണൂർ പാസഞ്ചറും എക്സ്പ്രസായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 4ന് വൈകിട്ട് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിനിലും 10 ജനറൽ കംപാർട്മെന്റുകളും 2 സ്ലീപ്പറുകളുമാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com