മലപ്പുറം ജില്ലയിൽ ഇന്ന് (26-06-2022); അറിയാൻ, ഓർക്കാൻ

malappuram-map
SHARE

അധ്യാപക നിയമനം

∙ ആലങ്കോട് ഒതളൂർ ജിയുപി സ്കൂളിൽ എൽപി വിഭാഗത്തിലേക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് 11ന്.
∙ നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ബോട്ടണി, സുവോളജി, ഉറുദു (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28ന് 10ന്. 

വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കും

∙ കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് അവധി ദിനത്തിൽ താലൂക്ക് ഓഫിസും താലൂക്കിലെ 30 വില്ലേജ് ഓഫിസുകളും തുറന്നു പ്രവർത്തിക്കും. സർക്കാർ നിർദേശപ്രകാരമാണ് ഫയലുകൾ തീർപ്പാക്കാൻ അവധി ദിനത്തിലും ഓഫിസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 2 ഞായറാഴ്ചകളിലും തിരൂർ ആർഡിഒയും തുറന്നു പ്രവർത്തിച്ചിരുന്നു. ഇതുവഴി അറുപതിലേറെ പരാതികളിൽ തീരുമാനമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇന്ന് റവന്യു ഓഫിസുകൾ തുറക്കുമെങ്കിലും പൊതുജനങ്ങൾക്കുള്ള സേവനം ഉണ്ടായിരിക്കില്ല. 

മെഗാ അദാലത്ത് 

∙ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കേസുകൾ ഒത്തുതീർപ്പാക്കാൻ ഇന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. തിരൂരിലെ 5 കോടതികളിലെ 435 കേസുകളാണ് പരിഗണിക്കുന്നത്. കോടതിക്കു പുറത്ത് ഒത്തുതീർപ്പാകാൻ സാധ്യതയുള്ളവയാണ് ഇത്തരത്തിൽ അദാലത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS