ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടു, മലമുകളിൽ എത്തിച്ച് മർദിച്ചു; ഭീഷണിപ്പെടുത്തി മർദിച്ച് കാറും പണവും തട്ടി

അറസ്റ്റിലായ എൻ.പി.പ്രണവ്, ഷഹദ് ഷമീം.
അറസ്റ്റിലായ എൻ.പി.പ്രണവ്, ഷഹദ് ഷമീം.
SHARE

തേഞ്ഞിപ്പലം ∙ ‍ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടയാളെ മർദിച്ച് കാറും പണവും തട്ടിയെടുത്ത കേസിൽ 3 പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമുഖം സ്വദേശികളായ എൻ.പി.പ്രണവ് (22), ഷഹദ് ഷമീം (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. കോട്ടയ്ക്കൽ സ്വദേശിയെയാണ് 24ന് രാത്രി കാക്കഞ്ചേരിയിലേക്കു വിളിച്ചുവരുത്തി അവിടെനിന്നു വാഴയൂരിലെ മലമുകളിൽ എത്തിച്ച് മർദിച്ചത്. സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 10,000 രൂപ അക്കൗണ്ടിലേക്കു വാങ്ങിയ പ്രതികൾ കാർ തിരികെ നൽകാൻ 5 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. 

രാത്രി 12ന് രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ഇറക്കിവിട്ട ശേഷം പ്രതികൾ കാറുമായി കടന്നു.ദിവസക്കൂലിക്ക് ഡ്രൈവറുമായി കാറിൽ കറങ്ങുകയായിരുന്ന  ഇവരെ തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കാർ മോഷ്ടിച്ചതാണെന്ന് അറിയാതെയാണ് ജോലി ചെയ്തതെന്ന് ഡ്രൈവർ മൊഴി നൽകി. അറസ്റ്റിലായ 2 പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ തിരൂർ ബാലനീതി ബോർഡ് മുൻപാകെ ഹാജരാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
FROM ONMANORAMA