ഓട്ടോയ്ക്ക് പിന്നിൽ മദ്യക്കുപ്പികൾ ഒളിപ്പിച്ച് ഡ്രൈവറെ കുടുക്കാൻ ശ്രമം; അയൽവാസികൾ പിടിയില്‍

അറസ്റ്റിലായ മുജീബ് റഹ്മാൻ, അബ്ദുൽ മജീദ്.
അറസ്റ്റിലായ മുജീബ് റഹ്മാൻ, അബ്ദുൽ മജീദ്.
SHARE

പരപ്പനങ്ങാടി ∙ മുൻ വൈരാഗ്യം കാരണം ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർ കോട്ടയ്ക്കൽ സ്വദേശിയായ ഷൗക്കത്തലിയെ (38)  കേസിൽ കുടുക്കാൻ ശ്രമിച്ച അയൽവാസിയായ ചുടലപ്പാറ പാറാട്ട് മുജീബ് റഹ്മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കൊടമ്പാട്ടിൽ അബ്ദുൽ മജീദ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോയിൽ ചാരായം വിൽപന നടത്തുന്നുവെന്നു സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്ന് ഡിഎഎൻഎസ്എഎഫ് ടീ പരിശോധനയ്ക്കെത്തി. ഓട്ടോയിൽനിന്ന് നാലര ലീറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ അയൽവാസിയായ മുജീബ് റഹ്മാനാണ് സംഭവത്തിനു പിന്നിലെന്നു മനസ്സിലായി. 

നേരത്തേ ജയിലിൽവച്ച് പരിചയപ്പെട്ട അബ്ദുൽ മജീദിനെക്കൊണ്ട് കോട്ടയ്ക്കൽ ചുടലപ്പാറയിൽനിന്ന് ഷൗക്കത്തലിയുടെ ഓട്ടോ വിളിച്ച് യാത്രയ്ക്കിടയിൽ മദ്യക്കുപ്പികൾ ഓട്ടോയ്ക്ക് പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, സിഐ ഹണി.കെ.ദാസ് എസ്ഐ പി.പ്രദീപ്കുമാർ, വി.സി.പി.ജിനു, എ.ഒ. പി.വിപിൻ, സി.അഭിമന്യു, എ.ആൽബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS