ADVERTISEMENT

കോവിഡിന്റെ റെഡ് സിഗ്‌നൽ മാറി പച്ചതെളിഞ്ഞു. ട്രെയിൻ ഗതാഗതം വീണ്ടും പാളത്തിൽ കയറി. പാസഞ്ചർ ട്രെയിനുകൾക്ക് എക്സ്പ്രസെന്നു പേരു നൽകി  നിരക്ക് കൂട്ടിയാണ് റെയിൽവേ എത്തുന്നത്. വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന സാധാരണക്കാരനു കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. നിലമ്പൂർ–ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ സമയമാറ്റവും യാത്രക്കാരെ വലയ്ക്കുന്നു. കോവിഡ് ഇടവേളയ്ക്കു ശേഷം ജില്ലയിലെ ട്രെയിൻ ഗതാഗത്തിന്റെ സ്ഥിതിയെന്ത്? പൂർണതോതിൽ ഗതാഗതം പുനരാരംഭിക്കുമ്പോൾ ജില്ലയിൽ ഏതെല്ലാം ട്രെയിനുകൾ ലഭ്യമാകും? ഏതു സമയത്താണു ജില്ലയിലൂടെ കടന്നു പോകുന്നത്?

തിരൂർ ∙ പാളങ്ങളെല്ലാം പഴയ പോലെ ട്രെയിനുകളാൽ നിറഞ്ഞു തുടങ്ങിയെങ്കിലും സാധാരണ യാത്രക്കാരന്റെ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ് ഇപ്പോൾ. ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ പാസഞ്ചർ ട്രെയിനുകൾ തിരികെ വരുന്നു. തിരികെ വരുന്ന ട്രെയിനുകളുടെ പേരിൽ അൺറിസർവ്ഡ് എക്സ്പ്രസ് എന്നു ചേർത്തതു കൊണ്ട് ടിക്കറ്റ് നിരക്ക് ഉയരും.  ഇത് നിത്യയാത്രക്കാരുടെ ബജറ്റിന്റെ  താളം തെറ്റിക്കും.

മുൻപ് പാസഞ്ചറിൽ തിരൂരിൽ നിന്ന് തൊട്ടടുത്ത താനൂരിലേക്ക് 10 രൂപ നൽകി യാത്ര ചെയ്യാമായിരുന്നെങ്കിൽ അതേ പാസഞ്ചറിന്റെ പേര് മാറ്റിയെന്ന കാരണത്താൽ ഇനി 30 രൂപ നൽകണം. കോഴിക്കോട് വരെ ഈ നിരക്കാണ്. ദിവസവും ഈ ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിനു യാത്രക്കാരാണ് ജില്ലയിൽ മാത്രമുള്ളത്. പലരും ചെറിയ വേതനത്തിനു ജോലിയെടുക്കുന്നവർ. ബസ് ചാർജ് കുത്തനെ കൂട്ടിയതോടെ ഇവരുടെ ആവശ്യമായിരുന്നു പാസഞ്ചറുകൾ തിരികെ എത്തിക്കണമെന്നുള്ളത്. പേര് മാറ്റത്തിലൂടെ ഇങ്ങനെയൊരു പൊല്ലാപ്പ് ഉണ്ടാകുമെന്ന് ആരും കരുതിയതുമില്ല.  സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ കുറഞ്ഞ നിരക്ക് 45 രൂപയാണ്.

കോവിഡ് കാലത്തുണ്ടായ നഷ്ടം നികത്താൻ റെയിൽവേ യാത്രക്കാരെ പിഴിയുകയാണെന്നാണ്  ആക്ഷേപം.  ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ റെയിൽവേ ബോർഡാണെന്ന് റെയിൽവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.  നിലവിൽ പാസഞ്ചറുകളെല്ലാം തിരികെ കൊണ്ടുവരാനുള്ള അനുമതി മാത്രമേ ലഭിച്ചിട്ടുള്ളു. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ബോർഡ് അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ചോർച്ച തടയാൻ സീസൺ ടിക്കറ്റ്

∙ നിലവിൽ റെയിൽവേയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഇതിന് മാറ്റം വരുത്തി 10 രൂപയിലേക്ക് താഴ്ത്തുമോ എന്നതിൽ വ്യക്തതയില്ല. സ്ഥിരം യാത്രക്കാർക്ക് നിലവിൽ അൽപമെങ്കിലും ലാഭിക്കാനുള്ള വഴി സീസൺ ടിക്കറ്റ് എടുക്കുക എന്നതാണ്. തിരൂരിൽ നിന്ന് കോഴിക്കോട് വരെ എക്സ്പ്രസിൽ യാത്ര ചെയ്യാൻ ഒരു മാസം 185 രൂപയാണ് നൽകേണ്ടത്. 3 മാസത്തേക്ക് 500 രൂപയും 6 മാസത്തേക്ക് 1000 രൂപയും ഒരു വർഷത്തേക്ക് 2000 രൂപയും. യുടിഎസ് എന്ന ആപ് വഴിയും സീസൺ ടിക്കറ്റ് ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ ട്രെയിൻ നോക്കി വേണം കയറാൻ. സൂപ്പർഫാസ്റ്റിൽ കയറുമ്പോൾ 15 രൂപയുടെ ടിക്കറ്റ് കൗണ്ടറിൽ നിന്നെടുക്കണം. ഇല്ലെങ്കിൽ പിഴ വീഴും.

മംഗളൂരുവിലേക്ക് മാവേലി നിർത്താതെ കൂകിപ്പായും 

∙ മാവേലി എക്സ്പ്രസ് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ തിരൂരിലും കുറ്റിപ്പുറത്തും നിർത്തി ആളെയെടുക്കും. എന്നാൽ തിരിച്ച് മംഗളൂരുവിലേക്ക് പോകുമ്പോൾ രണ്ടിടത്തും സ്റ്റോപ്പില്ല. ഷൊർണൂർ വിട്ടാൽ കോഴിക്കോട്ടേ ബ്രേക്കിടൂ. ഇത് എന്ത് ഏർപ്പാടാണെന്ന് യാത്രക്കാർ ചോദിക്കാൻ തുടങ്ങിയി‍ട്ട് നാളുകളായി. ആർസിസിയിലേക്കും മറ്റ് ആവശ്യങ്ങൾക്കും തിരുവനന്തപുരത്ത് പോയി വരുന്നവർക്ക് ഏറെ പ്രിയപ്പെട്ട ട്രെയിനായിരുന്നു ഇത്.

വൈകിട്ട് 6.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ മാവേലിയാണുള്ളത്. ഇതിന് ജില്ലയിൽ സ്റ്റോപ്പില്ലാത്തതിനാൽ 8.50നുള്ള മംഗളൂരു എക്സ്പ്രസിനു വേണ്ടി കാത്തിരിക്കണം. രാത്രി വേറെ വണ്ടിയുമില്ല. മലബാറിലും മംഗളൂരുവിലും ടിക്കറ്റ് കിട്ടാത്തവർ ഒരു രാത്രി മുഴുവൻ അവിടെയിരിക്കേണ്ട സ്ഥിതിയാണ്. അല്ലെങ്കിൽ ബസിനെ ആശ്രയിക്കണം. മാവേലിയുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ജനപ്രതിനിധികളുടെ ഇടപെടൽ അത്യാവശ്യമാണ്.

വീണ്ടും സജീവമായ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ.

തിരൂരിൽ നിർത്തുന്ന ട്രെയിനുകളുടെ സമയം
കോഴിക്കോട് ഭാഗത്തേക്ക്

വെസ്റ്റ്കോസ്റ്റ് സൂപ്പർഫാസ്റ്റ് – 12.32 എഎം
മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് – 2.24 എഎം
മലബാർ എക്സ്പ്രസ് – 3.24 എഎം
മംഗളൂരു ജംക‍്ഷൻ അന്ത്യോദയ എക്സ്പ്രസ് – 3.43 എഎം (ഞായർ, വെള്ളി)
പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്സ്പ്രസ് – 04.08 എഎം (വെള്ളി)

കച്ചെഗുഡ – മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് – 04.08 എഎം (ബുധൻ, ശനി)
പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്സ്പ്രസ് – 4.54 എഎം (ഞായർ)
പുണെ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് – 4.54 എഎം (ചൊവ്വ, വെള്ളി)
ഷൊർണൂർ – കണ്ണൂർ മെമു – 5.28 എഎം
മംഗളൂരു മെയിൽ – 6.28 എഎം
കണ്ണൂർ എക്സ്പ്രസ് – 6.48 എഎം
മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് – 7.54 എഎം (തിങ്കൾ, വ്യാഴം)
തൃശൂർ – കണ്ണൂർ എക്സ്പ്രസ് – 8.34 എഎം (ജൂലൈ 4 മുതൽ)
മംഗളൂരു സെൻട്രൽ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്– 8.27 എഎം

കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് – 8.54 എഎം
മംഗളൂരു സെൻട്രൽ വീക്ക‍്‍ലി – 11.08 (തിങ്കൾ)
മംഗളൂരു സെൻട്രൽ എക്സ്പ്രസ് – 11.48 എഎം
ഏറനാട് എക്സ്പ്രസ് – 11.33 എഎം
കോഴിക്കോട് ജനശതാബ്ദി – 12.05 പിഎം
മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് – 1,20 പിഎം
മംഗളൂരു സെൻട്രൽ എക്സ്പ്രസ് – 1.28 പിഎം
പരശുറാം എക്സ്പ്രസ് – 2.55 പിഎം
മുംബൈ എൽടിടി ഗരീബ്‍രഥ് – 2.54 പിഎം (ഞായർ, വ്യാഴം)

പോർബന്തർ വീക്ക‍്‍ലി – 3.49 പിഎം (ഞായർ)
മഡ്ഗാവ് വീക്ക‍്‍ലി സൂപ്പർഫാസ്റ്റ് – 4.04 പിഎം (തിങ്കൾ)
നേത്രാവതി എക്സ്പ്രസ് – 4.23
കോയമ്പത്തൂർ – കണ്ണൂർ മെമു – 5.24 പിഎം
ഷൊർണൂർ – കോഴിക്കോട് എക്സ്പ്രസ് – 6.48 പിഎം (ജൂലൈ 26 മുതൽ)
തൃശൂർ – കോഴിക്കോട് എക്സ്പ്രസ് – 7.48 പിഎം (ജൂലൈ 25 മുതൽ)
കണ്ണൂർ എക്സിക്യൂട്ടീവ് – 8.09 പിഎം
മരുസാഗർ സൂപ്പർഫാസ്റ്റ് – 9.39 പിഎം
പൂർണ എക്സ്പ്രസ് – 9.39 പിഎം (തിങ്കൾ)

കണ്ണൂർ ജനശതാബ്ദി – 9.54 പിഎം (ചൊവ്വ, ശനി ഒഴികെ)
ശ്രീഗംഗാനഗർ വീക്ക‍്‍ലി – 11.28 പിഎം (ശനി)
ഭാവ്നഗർ ടെർമിനസ് – 11.28 പിഎം (വ്യാഴം)
എറണാകുളം – ഓഖ എക്സ്പ്രസ് – 11.34 പിഎം (ബുധൻ, വെള്ളി)
ഗാന്ധിധാം എക്സ്പ്രസ് – 11.33 പിഎം (ചൊവ്വ)
വേരാവൽ എക്സ്പ്രസ് – 11.34 പിഎം (തിങ്കൾ)

ഷൊർണൂർ ഭാഗത്തേക്ക്

കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് – 12.03 എഎം (ഞായർ, വെള്ളി)
യശ്വന്ത്പൂർ വീക്ക‍്‍ലി എക്സ്പ്രസ് – 12.08 എഎം (തിങ്കൾ)
കച്ചെഗുഡ സൂപ്പർഫാസ്റ്റ് – 12.08 എഎം (ബുധൻ, ശനി)
മരുസാഗർ സൂപ്പർഫാസ്റ്റ് – 1.48 എഎം (ഞായർ)
വെസ്റ്റ്കോസ്റ്റ് സൂപ്പർഫാസ്റ്റ് – 3.43 എഎം

മംഗള ലക്ഷദ്വീപ് എക്സ്പ്രസ് – 4.28എഎം
എറണാകുളം വീക്ക‍്‍ലി സൂപ്പർഫാസ്റ്റ് – 4.19 എഎം
കോഴിക്കോട് – ഷൊർണൂർ എക്സ്പ്രസ് – 06.16 എഎം (ജൂലൈ 27 മുതൽ)
തിരുവനന്തപുരം ജനശതാബ്ദി – 6.44 എഎം
ആലപ്പുഴ എക്സിക്യൂട്ടീവ് – 7.33 എഎം
കൊച്ചുവേളി വീക്ക‍്‍ലി സൂപ്പർഫാസ്റ്റ് – 8.08 എഎം (ശനി)

കോഴിക്കോട് – ഷൊർണൂർ എക്സ്പ്രസ് – 8.25 എഎം (ജൂലൈ 26 മുതൽ)
കണ്ണൂർ – കോയമ്പത്തൂർ മെമു – 9.14 എഎം
പരശുറാം എക്സ്പ്രസ് – 9.33 എഎം
നേത്രാവതി എക്സ്പ്രസ് – 10.38 എഎം
ചെന്നൈ എഗ്മൂർ എക്സ്പ്രസ് – 11.38 എഎം
ഏറനാട് എക്സ്പ്രസ് – 12.08 പിഎം
ശ്രീഗംഗാനഗർ – കൊച്ചുവേളി – 1.38 പിഎം (വ്യാഴം)

കോയമ്പത്തൂർ എക്സ്പ്രസ് – 2.33 പിഎം
തിരുവനന്തപുരം ജനശതാബ്ദി – 2.19 പിഎം
ലോക്മാന്യതിലക് – കൊച്ചുവേളി സൂപ്പർഫാസ്റ്റ് – 2.39 പിഎം (ഞായർ, ബുധൻ)
കൊച്ചുവേളി ഗരീബ്‍രഥ് – 2.39 പിഎം (ചൊവ്വ, ശനി)
കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് – 2.59 പിഎം
എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് – 4.50 പിഎം
പുണെ – എറണാകുളം സൂപ്പർഫാസ്റ്റ് – 5.59 പിഎം (തിങ്കൾ, വ്യാഴം)
ചെന്നൈ മെയിൽ – 6.08 പിഎം

കണ്ണൂർ – ഷൊർണൂർ എക്സ്പ്രസ് – 6.24 പിഎം (ജൂലൈ 4 മുതൽ)
തിരുവനന്തപുരം എക്സ്പ്രസ് – 7.18 പിഎം
യശ്വന്ത്പൂർ എക്സ്പ്രസ് – 8.03 പിഎം
കണ്ണൂർ – ഷൊർണൂർ മെമു – 8.59 പിഎം
പുതുച്ചേരി എക്സ്പ്രസ് – 8.48 പിഎം (ഞായർ)
പുതുച്ചേരി വീക്ക‍്‍ലി എക്സ്പ്രസ് – 8.48 പിഎം (വെള്ളി)

ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് – 9.08 പിഎം
മാവേലി എക്സ്പ്രസ് – 9.53 പിഎം
ഭാവ്നഗർ – കൊച്ചുവേളി എക്സ്പ്രസ് – 10.23 പിഎം
തിരുവനന്തപുരം എക്സ്പ്രസ് – 10.33 പിഎം (വെള്ളി)
ഓഖ – എറണാകുളം എക്സ്പ്രസ് 10.34 പിഎം (ഞായർ, ചൊവ്വ)
നാഗർകോവിൽ വീക്ക‍‍്‍ലി എക്സ്പ്രസ് – 10.34 പിഎം (ശനി)
മലബാർ എക്സ്പ്രസ് – 11.23 പിഎം പൂർണ എക്സ്പ്രസ് – 11.14 പിഎം (ഞായർ)

പുതിയ സമയക്രമം യാത്രക്കാർക്ക് ഒട്ടും ഗുണകരമല്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നിവേദന ക്യാംപെയ്ൻ നടന്നു കൊണ്ടിരിക്കുകയാണ്. സമയമാറ്റം വരുന്നതു വരെ ഈ വിഷയത്തിൽ സമരവുമായി മുന്നോട്ടു പോകാനാണ് കൂട്ടായ്മയുടെ തീരുമാനം. സലീം ചുങ്കത്ത് നിലമ്പൂർ–ഷൊർണൂർ പാതയിലെ ട്രെയിൻ ടൈം കൂട്ടായ്‌മയുടെ മുഖ്യ സംഘാടകൻ

പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആക്കി ഓടിക്കുന്നത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കും. ജനപ്രതിനിധികൾ ഇടപെട്ട് പരിഹാരമുണ്ടാക്കണം  മുനീർ കുറുമ്പടി, മലബാർ റെയിൽ യൂസേഴ്സ് ഫോറം

10 രൂപയ്ക്ക് കോഴിക്കോട് നിന്ന് തിരൂർ വരെ വന്നിരുന്ന സ്ഥാനത്ത് 30 രൂപ നൽകേണ്ട സ്ഥിതിയാണുള്ളത്. ബസ് ചാർജ് വർധിച്ചു.  രണ്ടിടത്തും ഇരുട്ടടിയാണ്. കെ.രഘുനാഥ്, മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ.

സീസൺ ടിക്കറ്റ് യാത്രക്കാർക്ക് മുൻപ് എഗ്മൂർ, മംഗള, നേത്രാവതി തുടങ്ങിയ ട്രെയിനുകളിൽ ഒന്നോ രണ്ടോ സ്‍ലീപ്പർ കംപാർട്മെന്റുകളിൽ യാത്ര ചെയ്യാമായിരുന്നു. കൂടുതൽ ജനറൽ കംപാർട്മെന്റുകൾ അനുവദിച്ചിട്ടുമില്ല. ടി.ജെ.ശ്രീജിത്ത്, ഫ്രൻഡ്സ് ഓൺ റെയിൽ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com