ADVERTISEMENT

മലപ്പുറം ∙ വയനാട് പൂക്കോട് ‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമമടക്കം ഉൾപ്പെടുത്തി ഉല്ലാസയാത്ര പാക്കേജുമായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. പുല്ലുമേഞ്ഞ വീടുകളും ആദിവാസി ഭക്ഷണ വിഭവങ്ങളുമടക്കം പൂർണമായും ഗോത്രഗ്രാമമായി രൂപപ്പെടുത്തിയ കേന്ദ്രമാണിത്. ജൂലൈ 12ന് ആണ് യാത്ര. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്ന ട്രിപ്പിൽ ഒരാൾക്ക് 600 രൂപയാണ് നിരക്ക്.

ഗോത്രജീവിതം അടുത്തറിയാൻ പട്ടികവർഗ വികസന, ടൂറിസം വകുപ്പുകൾ ചേർന്നാണ് ഈ ഗോത്ര പൈതൃക ഗ്രാമം നിർമിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് നിയന്ത്രിക്കുന്നത്. ഈ മാസം ആദ്യമാണ് തുറന്നു കൊടുത്തത്. മലപ്പുറം ഡിപ്പോയിൽനിന്ന് രാവിലെ 5ന് പുറപ്പെട്ട് 8.45ന് ലക്കിടിയിലെത്തും. ഊരിലേക്കും തിരിച്ചും ജീപ്പിലാണ് യാത്ര. 2 മണിക്കൂർ ഇവിടെ ചെലവഴിക്കാനാകും. തുടർന്ന് മേപ്പാടി വഴി അമ്പലവയൽ കാർഷിക ഗവേഷകേന്ദ്രത്തിലെത്തും. എടയ്ക്കൽ ഗുഹ, കാരാപ്പുഴ അണക്കെട്ട് എന്നിവയും പാക്കേജിലുണ്ട്. ഭക്ഷണവും മറ്റു ചെലവുകളും സഞ്ചാരികൾ വഹിക്കണം. വിവരങ്ങൾക്ക്: 9447203014. റജിസ്ട്രേഷന്: 9995726885.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com