ADVERTISEMENT

കൊളത്തൂർ ∙ വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളത്തിന് അസ്വാഭാവികമായ രുചിയും രൂക്ഷഗന്ധവും. വെള്ളം വറ്റിച്ചിട്ടും മാറ്റമില്ല. കൊളത്തൂർ പള്ളിയാൽകുളമ്പ് വാകേരിത്തൊടി മുഹമ്മദ് മുഹിയുദ്ദീന്റെ വീട്ടിലെ കിണർ വെള്ളത്തിനാണിത്. ആഴമേറിയ കിണറ്റിലെ വെള്ളം മുഴുവൻ വറ്റിച്ചുനോക്കിയെങ്കിലും പുതുതായി വരുന്ന ഉറവയിലെ വെള്ളത്തിനും ഇതേ സ്ഥിതിയാണ്. വെള്ളം മലപ്പുറത്തെ ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോൾ വെള്ളത്തിൽ രാസവസ്‌തുക്കൾ കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കിയിട്ടുമുണ്ട്.

3 മാസം മുൻപ് വീടിനു സമീപത്തെ റോഡിൽ ചിലർ പഴയ ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ രാസ വസ്‌തുക്കളുള്ള ഡ്രം ഇട്ടിരുന്നതായി പറയുന്നു. ഡ്രമ്മിൽ നിന്ന് പുറത്തേക്കൊഴുകിയ രാസവസ്‌തു അവിട‌െത്തന്നെയാണ് കുഴിച്ചുമൂടിയത്. ഈ രാസവസ്‌തു കിണറ്റിലേക്ക് ഉറവയായി ഒലിച്ചിറങ്ങിയതായാണ് വീട്ടുകാരുടെ പരാതി. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും പൊലീസ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com