അബുദാബിയിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി

അഫീല
SHARE

കുറ്റിപ്പുറം ∙ അബുദാബിയിൽ ഭർത്താവിനും മകനുമൊപ്പം താമസിച്ചിരുന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനിപ്പടി സ്വദേശി കുന്നക്കാട്ടിൽ അബൂബക്കറിന്റെ മകൾ അഫീലയെ (27) ആണ് കഴിഞ്ഞ 11ന് അബുദാബിയിലെ ഷഹാമ റഹ്ബയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമുണ്ടെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

അസ്വാഭാവിക മരണത്തിന് കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ പിതാവ് കുറ്റിപ്പുറം പൊലീസിൽ നൽകി പരാതിയിൽ പറയുന്നതിങ്ങനെ: കടലുണ്ടി സ്വദേശി മുഹമ്മദ് റാഫിഖ് 6 വർഷം മുൻപാണ് അഫീലയെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം സ്ത്രീധനത്തെചൊല്ലി ഭർത്താവും വീട്ടുകാരും മകളെ ഉപദ്രവിച്ചിരുന്നു. ഇതിനിടെ ഭർത്താവിനൊപ്പം 3 മാസം മുൻപ് വിദേശത്തുപോയ യുവതി തന്നെ ഭർത്താവ് ഉപദ്രവിക്കുന്ന വിവരം ഫോൺ ചെയ്ത് വീട്ടിൽ അറിയിച്ചിരുന്നു. മർദനമേറ്റതിന്റെ പാടുകളുടെ ഫോട്ടോകളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിനിടെയാണ് യുവതി മരിച്ചവിവരം ഭർത്താവിന്റെ പിതാവ് അറിയിക്കുന്നത്.  സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച യുവതിയുടെ മൃതദേഹം കാണാൻ മകനെ ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS