മഴ കനക്കുമ്പോൾ കടൽക്ഷോഭത്തിൽ തീരമിടിയുന്നു

കടൽക്ഷോഭത്തിൽ നിലം പൊത്തിയ വെളിയങ്കോട് തണ്ണിത്തുറയിലെ മരങ്ങളും തെങ്ങുകളും.
SHARE

വെളിയങ്കോട് ∙ കടൽക്ഷോഭത്തിൽ വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും തീരങ്ങളിൽ വെള്ളം കയറുന്നു. മഴക്കൊപ്പം തുടരുന്ന കടൽക്ഷോഭത്തിൽ പാലപ്പെട്ടി കാപ്പിരിക്കാട്, ബീച്ച്, അജ്മേർനഗർ.വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി എന്നിവിടങ്ങളിലാണ് കരയിലേക്ക് വെള്ളം കയറുന്നത്. ജനവാസ കേന്ദ്രങ്ങളിൽ കാനകൾ ഇല്ലാത്തതുമൂലം മഴ ശക്തമായതോടെ വെള്ളക്കെട്ടും രൂക്ഷമാണ്.

പെരുമ്പടപ്പ് പഞ്ചായത്തിലെ തീരമേഖലയിൽ വീടുകൾക്കുചുറ്റും റോഡിലും കഴിഞ്ഞ ദിവസം മുതൽ വെള്ളക്കെട്ട് തുടരുന്നുണ്ട്. കടൽ ശക്തമായി ആഞ്ഞടിക്കുന്നതിനാൽ തീരം ഇടിഞ്ഞുവരുന്നുണ്ട്. പാലപ്പെട്ടി കടപ്പുറത്ത് കഴിഞ്ഞ വർഷം നിർമിച്ച ഭിത്തി തകർന്നു. കോടികൾ മുടക്കി നിർമിച്ച ഭിത്തിയാണ് കടൽക്ഷോഭത്തിൽ തകർന്നത്. തണ്ണിത്തുറയിലും കടൽ കരയിലേക്ക് കയറിയതോടെ തീരം കടലെടുത്തിട്ടുണ്ട്. തെങ്ങുകളും മരങ്ങളും കടലിൽ നിലം പൊത്തി. കടൽക്ഷോഭത്തിൽ വീടുകളിൽ വെള്ളം കയറിയാൽ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS