സഞ്ചാരികളുടെ പറുദീസയാക്കാം; ഇത് പറവണ്ണ ബദാം ബീച്ച്

SHARE

തിരൂർ ∙ ഡിടിപിസിയോ പഞ്ചായത്തോ ഒന്നു മനസ്സു വച്ചാൽ സഞ്ചാരികളുടെ പറുദീസയാക്കാൻ പറ്റിയ ഇടമാണ് പറവണ്ണ ബദാം ബീച്ച്. സാധാരണ കാറ്റാടി മരങ്ങളാണ് ബീച്ചുകളിൽ വച്ചു പിടിപ്പിക്കുന്നതെങ്കിൽ ഇവിടെ നിറയെ ബദാം മരങ്ങളാണ്. ഈ മരങ്ങളുടെ തണലിൽ ഇരുന്ന് കടലിന്റെ ഭംഗി ആസ്വദിക്കാൻ ദിവസവും നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്കായി മൂന്ന് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ടെന്നത് ഒഴിച്ചാൽ യാതൊരു സൗകര്യവും ഇവിടെയില്ല. ഒരു ശുചിമുറി പോലും ഇവിടെ ഒരുക്കിയിട്ടില്ല. കടലിൽ തിരമാല ശക്തമാണെങ്കിലും ഇത് കാണാൻ കുടുംബങ്ങൾ അടക്കം ഒട്ടേറെ പേരാണ് ഇവിടെയെത്തുന്നത്. ഡിടിപിസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന പദ്ധതി വഴി നവീകരണം നടത്താനുള്ള പദ്ധതി സമർപ്പിക്കാൻ പഞ്ചായത്തിനോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS