താനൂരിൽ ഒറ്റ രാത്രി 4 കടകളിൽ മോഷണം

SHARE

താനൂർ ∙ പ്രദേശത്ത് ഒറ്റ രാത്രി നഗരത്തിലെ 4 കടകളിൽ  മോഷണം. 50,000 രൂപ മോഷണം പോയി.. പുലർച്ചെ 2.45ന് ആണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. എല്ലാ കടകളിലും സമാന രീതിയിൽ ഷട്ടറിന്റെ ലോക്ക് കൊളുത്ത് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയതെന്നും തെളിഞ്ഞിട്ടുണ്ട്. കടകളിലെ മേശ, അലമാര എന്നിവയുടെ പൂട്ട് പൊളിച്ചാണ് പണാപഹരണം. തയ്യാല ബൈപാസ് റോഡിലെ ഹണി ബേക്കറിയിൽ നിന്ന് 5000 രൂപ, തിരൂർ റോഡിലെ ബിജിലി എന്റർപ്രൈസസിൽ നിന്ന് 8000 രൂപ, വ്യാപാര ഭവന് സമീപത്തെ ഗെറ്റ് ഫാസ്റ്റ് സൂപ്പർ മാർക്കറ്റിൽ നിന്ന് 35,000 രൂപ വീതമാണ് കളവ് പോയത്. ബസ് സ്റ്റാൻഡിന് സമീപം ഒപികെ ബിൽഡിങ്ങിലെ ബ്രദേഴ്സ് എന്റർപ്രൈസസിലും മോഷണ ശ്രമവുമായി കള്ളൻ അകത്ത് കയറി. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ രൂപം ഏകദേശം തെളിഞ്ഞിട്ടണ്ട്. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS