മലപ്പുറത്ത് ഇന്ന് (05-07-2022); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

ധനകാര്യ സ്ഥാപനങ്ങളിൽ നിയമനം

∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് ഹെഡ്, ഗോൾഡ് ലോൺ ഓഫിസർ, യൂണിറ്റ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ തസ്തികകളിൽ നിയമനം. അഭിമുഖം 8ന് 10ന്.  04832 734 737.

അധ്യാപക നിയമനം

∙ വേങ്ങര ടൗൺ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്എ, എച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികകളിൽ ദിവസ വേതനത്തിൽ നിയമിക്കുന്നതിന് 6 ബുധൻ രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഫോൺ: 04942451677

∙ വേങ്ങര ടൗൺ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ  എച്ച്എസ്എസ്ടി (മാത് സ്  സീനിയർ, ജൂനിയർ) ഒഴിവുകളിൽ ദിവസവേതന നിയമനത്തിന് ഇന്ന്  (ചൊവ്വാഴ്ച) രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോൺ: 9446183769.

∙ പെരുവള്ളൂർ ജിഎച്ച്എസ്എസിൽ ഹിന്ദി സീനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.

പരിശീലനം; അപേക്ഷിക്കാം 

∙ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിവിധ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20.  ഫോൺ: 0494 2666428.

ഡോക്ടർ നിയമനം

∙ ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിനു കീഴിൽ ആയുഷ് ഡോക്ടർ (ആയുർവേദം, യൂനാനി) പീഡിയാട്രീഷ്യൻ,  അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡോക്ടർമാർ (എംബിബിഎസ്) തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 0483 273013 

സംരംഭങ്ങൾ

∙ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 0483-2734901.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS