ADVERTISEMENT

തിരൂരങ്ങാടി ∙ നിക്ഷേപകരിൽനിന്നു പിരിച്ചെടുത്ത പണം ബാങ്കിൽ അടയ്ക്കാതെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപ്പിരിവുകാരൻ കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിനെ (42)ആണ് കർണാടകയിൽനിന്ന് പിടികൂടിയത്.

കഴിഞ്ഞ മാസം 28ന് ആണ് സർഫാസിനെ കാണാതായത്. ഇടപാടുകാരിൽനിന്ന് വാങ്ങിയ തുക ബാങ്കിൽ അടച്ചില്ലെന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാസ് ബുക്കുകൾ പരിശോധനയ്ക്ക് കൊണ്ടു വരാൻ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ് ഇയാളെ കാണാതായത്. 160 അക്കൗണ്ടുകളിൽ നിന്നായി 64.5 ലക്ഷം രൂപ തിരിമറി നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. കാണാതായതായി ബന്ധുക്കളും പണം തിരിമറി നടത്തി മുങ്ങിയതായി ബാങ്കും പൊലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓർഡിനേറ്ററുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com