ADVERTISEMENT

മലപ്പുറം ∙ ജില്ലാ പഞ്ചായത്തിലെ ആതവനാട് ഡിവിഷൻ ഉൾപ്പെടെ ജില്ലയിലെ 5 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. ഒരിടത്തും ഫലം തദ്ദേശ സ്ഥാപന ഭരണത്തെ ബാധിക്കില്ല. വോട്ടെണ്ണൽ 23ന്. ജില്ലാ പഞ്ചായത്തിലെ ആതവനാട് ഡിവിഷനു പുറമേ, മലപ്പുറം നഗരസഭയിലെ 11–ാം വാർഡായ മൂന്നാം പടി, മഞ്ചേരി നഗരസഭയിലെ 16–ാം വാർഡായ കിഴക്കേത്തല, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ 12–ാം വാർഡായ എടച്ചലത്ത് എന്നിവിടങ്ങളിലാണു തിരഞ്ഞെടുപ്പ്. ഇതിൽ മലപ്പുറം നഗരസഭയിലെ മൂന്നാം പടിയൊഴികെയുള്ള സീറ്റുകൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ മൂന്നാം പടിയിൽ കൗൺസിലർ പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്നു രാജിവച്ച ഒഴിവിലാണു തിരഞ്ഞെടുപ്പ്. പാറക്കടവ് ഡിവിഷൻ പട്ടികജാതി വിഭാഗത്തിനും എടച്ചലത്ത് വനിതകൾക്കും സംവരണം ചെയ്ത സീറ്റുകളാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com