ADVERTISEMENT

വളാഞ്ചേരി ∙ കാർഷിക മേഖലയിലെ സജീവതയ്ക്കൊപ്പം ഓണവിപണി ലക്ഷ്യമിട്ട് പൂക്കളുടെ വസന്തവുമായി സുലഭയുടെ ചെണ്ടുമല്ലിക്കൃഷിയും. കൃഷിരംഗത്ത് വൈവിധ്യങ്ങൾ കാഴ്ചവച്ചു പ്രവർത്തനം ആരംഭിച്ച എടയൂർ സുലഭ പച്ചക്കറി ഉൽപാദക കൂട്ടായ്മയാണ് ഓണവിപണി മുന്നിൽക്കണ്ട് 40 സെന്റ് ഭൂമിയിൽ ചെണ്ടുമല്ലിക്കൃഷി ആരംഭിച്ചത്. ഓറഞ്ചിലും മഞ്ഞയിലുമുള്ള പൂക്കൾ വിരിയുന്ന 4,000 ചെണ്ടുമല്ലിത്തൈകളാണ് ഇതിനായി നട്ടുപിടിപ്പിച്ചിട്ടുള്ളത്. ബെംഗളുരുവിൽ നിന്നാണ് തൈകൾ കൊണ്ടുവന്നത്. 

പച്ചക്കറി ലഭ്യത ഉറപ്പു വരുത്താൻ രണ്ടര ഏക്കർ ഭൂമിയിൽ പയർ, വെണ്ട, വഴുതന, കുമ്പളം എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ പ്രസിദ്ധമായ എടയൂർ മുളകും. ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന രീതിയാണ് സുലഭയുടേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com