ADVERTISEMENT
എടക്കര ∙ ഗൂണ്ടൽപേട്ടിൽ ഇതുവരെ താരം സൂര്യകാന്തിയായിരുന്നുവെങ്കിൽ ഇപ്പോൾ ചെണ്ടുമല്ലിയാണ്. സൂര്യകാന്തി തോട്ടങ്ങളിൽ പൂക്കൾ ഉണങ്ങി തുടങ്ങിയപ്പോഴേക്കും ചെണ്ടുമല്ലി തോട്ടങ്ങൾ പൂത്തുലഞ്ഞു. ഇനി ഓണം കഴിയുന്നതു വരെ ചെണ്ടുമല്ലി തോട്ടങ്ങളിൽ പൂക്കളുടെ വസന്തമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി സൂര്യകാന്തി‌ത്തോട്ടങ്ങളിലേക്കായിരുന്നു സഞ്ചാരികളുടെ ഒഴുക്ക്. ഇനി ചുരുക്കം ചില തോട്ടങ്ങളിൽ മാത്രമേ ഉണക്കം ബാധിക്കാതെ സൂര്യകാന്തി അവശേഷിക്കുന്നുള്ളു. പെയിന്റ് കമ്പനികൾക്ക് നൽകുന്നതിന് പുറമേ ഓണ വിപണിയും കണ്ടാണ് കർഷകർ ഈ സമയത്ത് പൂക്കൃഷി തുടങ്ങിയത്. ഗൂണ്ടൽപേട്ടിലും സമീപ ഗ്രാമങ്ങളിലും ‌ഹെക്ടർ‌ കണക്കിന് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com