കോഴിക്കോട് വിമാനത്താവളത്തിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചു

kozhikode-airport-1
SHARE

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ പൊലീസിനെ സഹായിക്കാൻ എയർപോർട്ട് അതോറിറ്റി സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തിത്തുടങ്ങി. സിസിടിവി ക്യാമറകൾ ഇന്നലെ സ്ഥാപിച്ചു. ആഭ്യന്തര ടെർമിനലിലെ പൊലീസ് ഔട്ട് പോസ്റ്റും രാജ്യാന്തര ടെർമിനലിലെ എയ്ഡ് പോസ്റ്റും നവീകരിക്കാനും ആലോചനയുണ്ട്.

സ്വർണക്കടത്ത്, യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെടൽ, ടെർമിനലിനു പുറത്തുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് സജീവമായി ഇടപെടുന്നുണ്ട്. ദിവസങ്ങൾക്കു മുൻപ് കാസർകോട് സ്വദേശിയുടെ ലഗേജ് നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിച്ച പൊലീസ്, ലഗേജ് മാറിക്കൊണ്ടു പോയതാണെന്നു കണ്ടെത്തി.

എന്നാൽ, ബാഗുകൾ കയറ്റിയ വാഹനത്തിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിലൊന്നും‍ പതിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചു മനോരമ നൽകിയ വാർത്ത ചൂണ്ടിക്കാട്ടി ആവശ്യമായ സിസിടിവി ക്യാമറകളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ എയർപോർട്ട് ഡയറക്ടറുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഉടന്‍ എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഇടപെടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}