ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കാനാകാതെ പ്രതിസന്ധി. സിപിഎം ജനകീയ മുന്നണി പഞ്ചായത്ത് ഭരിച്ചകാലത്ത് സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതിയാണിത്. പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നതിൽ പിന്നെ പദ്ധതിക്കുവേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ല. ബന്ധപ്പെട്ടവർ ഒരിക്കലെത്തി കൂടിയാലോചന നടത്തിയതൊഴിച്ചാൽ‌ പദ്ധതിയെപ്പറ്റി തങ്ങൾക്കൊന്നും അറിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. 

പദ്ധതി രേഖ ഉത്തരവാദിത്ത ടൂറിസം മിഷൻ ലഭ്യമാക്കിയിട്ടില്ല. സംരംഭകരുടെ പട്ടികയും വിശദാംശങ്ങളും ലഭിച്ചിട്ടില്ല.  കോവിഡിനു മുൻപ് പഞ്ചായത്ത് സിപിഎം ഭരണത്തിലായിരുന്ന കാലത്ത് 286 സംരംഭകരെ തിരഞ്ഞെടുത്തിരുന്നു. കണ്ടൽ കാടുകളാൽ സമൃദ്ധമായ പുല്ലിപ്പുഴയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പദ്ധതി വിഭാവനം ചെയ്തിരുന്നു. തുഴച്ചിൽ ബോട്ടും നാടൻ വിഭവങ്ങളുടെ വിപണിയും പുഴമത്സ്യ ഭക്ഷണ ശാലകളും പദ്ധതിയുടെ ഭാഗമായിരുന്നു. ഓല മെടച്ചിലും ഹോം സ്റ്റേ സേവനവും അടക്കം പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പല പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com