ADVERTISEMENT

കോട്ടയ്ക്കൽ ∙ അന്നമൂട്ടുന്നവർക്കു തണലൊരുക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയപ്പോൾ സ്കൂളിൽ ഉച്ചഭക്ഷണമൊരുക്കുന്ന സഹോദരിമാർക്ക് വീടൊരുങ്ങി. കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്കൂളിൽ 20 വർഷത്തിലധികമായി ജോലി ചെയ്യുന്ന കോട്ടൂർ കുന്നക്കാടൻ ആയിഷ (48), സക്കീന (39) എന്നിവർക്കാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സുമനസ്സുകളുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകിയത്.

തകർന്നുവീഴാറായ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവരുടെ ദുരവസ്ഥ ബോധ്യപ്പെട്ടതോടെ വിദ്യാർഥികളാണ് ആദ്യം സഹായഹസ്തം നീട്ടിയത്.  പിന്തുണയുമായി അധ്യാപകർ എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്. 10 ലക്ഷം രൂപ ചെലവു വന്നു. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി താക്കോൽ ദാനം നടത്തി. പിടിഎ പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com