ADVERTISEMENT

ചങ്ങരംകുളം ∙ കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ചങ്ങരംകുളത്തെ കട. മഴക്കാലമായാൽ മാമാണി കുഞ്ഞിപ്പാക്ക് തിരക്കോടുതിരക്ക്. 50 വർഷത്തിലധികമായി ഉപ്പ നടത്തിയിരുന്ന കടയിൽ 13 വയസ്സിൽ കൂടെക്കൂടിയതാണ് കടയാളത്തിൽ കുഞ്ഞിമരയ്ക്കാർ എന്ന കുഞ്ഞിപ്പ.   ഇപ്പോൾ 68 വയസ്സ്. ഉപ്പ മരിച്ചതോടെ കടയുടെ ഉത്തരവാദം ഏറ്റെടുത്തു. അതോടെ കുഞ്ഞിപ്പ നാട്ടുകാർക്ക് മാമാണി കുഞ്ഞിപ്പയായി. മഴ ശക്തമായതോടെ ദിവസം 70 കുടയെങ്കിലും അറ്റകുറ്റപ്പണികൾക്കായി എത്തുന്നുണ്ട്.

 കോൾ മേഖലയിൽ പുഞ്ചക്കൃഷി ആരംഭിച്ചാൽ കീടനാശിനി തളിക്കുന്ന മരുന്നുകുറ്റി നന്നാക്കലാണ് പ്രധാന ജോലി. ടോർച്ച്, ഗ്യാസ് സ്റ്റൗ, മണ്ണെണ്ണ സ്റ്റൗ, ഫ്ലാസ്ക് എന്നിവ നന്നാക്കുന്നതിനും പ്രദേശത്തുളളവർക്ക് ആശ്രയമാണ് കുഞ്ഞിപ്പ. ആലങ്കോട് ഇവരുടെ വീട് നിൽക്കുന്ന പ്രദേശത്തെ മാമാണിപ്പടി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com