ADVERTISEMENT

മലപ്പുറം ∙ വജ്രത്തിളക്കമുള്ള നേട്ടവുമായി മലപ്പുറത്തുനിന്നൊരു വജ്ര മോതിരം. ഏറ്റവും കൂടുതൽ വജ്രക്കല്ലുകൾ പതിപ്പിച്ച ഒറ്റമോതിരമെന്ന ഗിന്നസ് റെക്കോർഡ് ‘സ്വാ ഡയമണ്ട്സിന്റെ’ മലപ്പുറം ഇൻകൽ എജ്യു സിറ്റിയിലെ ഫാക്ടറിയിൽ നിർമിച്ച മോതിരം സ്വന്തമാക്കി. ‘ദ് ടച്ച് ഓഫ് ആമി’ എന്നു പേരിട്ട മോതിരത്തിൽ 24,679 വജ്രക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. ഒരുകോടി രൂപയിലധികം വിലവരുമെന്ന് നിർമാതാക്കൾ പറയുന്നു.  90 ദിവസംകൊണ്ട്, കൂണിന്റെ ആകൃതിയിലാണു മോതിരം നിർമിച്ചത്. 

സൂറത്ത് കേന്ദ്രമായ ജ്വല്ലറി ഗ്രൂപ്പ് നിർമിച്ച മാരിഗോൾഡ് എന്ന മോതിരത്തിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇതിൽ 12,638 വജ്രക്കല്ലുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com