ADVERTISEMENT

തേഞ്ഞിപ്പലം ∙ പൊലീസ് ക്വാർട്ടേഴ്സ് വർഷങ്ങളായി ‘കാട്ടിൽ’. പ്രദേശത്ത് സ്വന്തമായി വീടില്ലാത്ത പൊലീസുകാർ ഇപ്പോൾ താമസം വാടക വീടുകളിലാണ്. കാലിക്കറ്റ് സർവകലാശാല വാടകയ്ക്ക് നൽകിയ ക്വാർട്ടേഴ്സിലായിരുന്നു മുൻപ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ താമസിച്ചിരുന്നത്. കെട്ടിടം യൂണിവേഴ്സിറ്റി അവഗണിച്ചതോടെ കാടു കയറി. വർഷങ്ങളായി ഇവിടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. 

വാഴ്സിറ്റി സ്ഥലത്ത് അവരുടെ അനുമതിയോടെ സർക്കാർ പൊലീസ് സ്‌റ്റേഷന് കെട്ടിടം നിർമിക്കാൻ നിലം ഒരുക്കിയിട്ടുണ്ട്. 

ഇൻസ്പെക്ടറുടെ ക്വാർട്ടേഴ്സ് അതിനായി പൊളിച്ചു. തൊണ്ടി വാഹനങ്ങൾ നീക്കി. ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ച് നടത്താൻ നീക്കം നടത്തുന്നു. തൽക്കാലം സ്റ്റേഷന്റെ കെട്ടിടമാണ് നിർമിക്കുന്നത്. പൊലീസ് ക്വാർട്ടേഴ്സ് ഇപ്പോഴില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com